ആചാരലംഘനത്തിന് കേസെടുക്കുന്നത് യുപിയിൽ പുതിയകാര്യമല്ല. ഇപ്പോഴിതാ നദിയിലറങ്ങിയതിനാണ് പുതിയ കേസ്. സരയു നദിയിലിറങ്ങി ഡാൻസ് ചെയ്ത് റീൽ ചിത്രീകരിച്ച കേസിലാണ് യുവതിക്കെതിരെ യുപി പൊലീസ് കേസെടുത്തത്. പുണ്യ നദിയായ സരയുവിനെ അനാദരിച്ചു എന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് തീർത്ഥാടകർ പ്രതിഷേധവുമായെത്തിയതിനു പിറകെയാണ് പൊലീസ് കേസ്.
‘ജീവൻ മേ ജാനേ ജാനാ’ എന്ന ബോളിവുഡ് ഗാനത്തിനൊപ്പം യുവതി ചുവട് വയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ഇതോടെ തീർത്ഥാടകരും മതവിശ്വാസികളും യുവതിയെ വിമർശിച്ചെത്തി. മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്നും ആരാധനാലയങ്ങളിൽ ഇത്തരം രീതികൾ അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.
अयोध्या- राम की पैड़ी बनी रील प्रेमियों का शूटिंग का अड्डा
➡धर्म नगरी की मर्यादा तारतार कर रहे हैं रील प्रेमी
➡आए दिन सरयू की जलधारा में रील बनाते हैं लोग
➡सरयू की जलधारा में रील बनाने का वीडियो वायरल.#Ayodhya pic.twitter.com/rtyN2TGDi8— भारत समाचार | Bharat Samachar (@bstvlive) October 10, 2023
Read more
സരയു പുണ്യനദിയാണെന്നും. ഇത്തരം ചിത്രീകരണങ്ങൾ നദിയിൽ നടത്തുന്നത് ആചാരലംഘനമാണെന്നും വിശ്വാസികൾ പറയുന്നു. വിഡിയോയ്ക്ക് താഴെയും മോശം കമന്റുകളുമായി വിശ്വാസികൾ എത്തിയിട്ടുണ്ട്. തുടർന്ന് യുപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.