പുല്‍കിത് ആര്യ 'എളിയ മനുഷ്യന്‍', ജോലിയില്‍ മാത്രമാണ് ശ്രദ്ധ; ന്യായീകരിച്ച് അച്ഛന്‍ വിനോദ് ആര്യ

ഉത്തരാഖണ്ഡില്‍ 19കാരിയായ റിസോര്‍ട്ട് റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തി കനാലില്‍ തള്ളിയ കേസിലെ പ്രതിയായ മകന്‍ പുല്‍കിത് ആര്യയെ ന്യായീകരിച്ച് മുന്‍ ബിജെപി നേതാവ് വിനോദ് ആര്യ. പുല്‍ക്കിതിന് എതിരായ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചു, മകന്‍ നിരപരാധിയാണ് എന്നാണ് വിനോദ് ആര്യ അവകാശപ്പെടുന്നത്.

‘പുല്‍കിത് ആര്യ ‘എളിയ മനുഷ്യന്‍’ (സീധ സാധ ബാലക്) ആണ്. അവന്‍ അവന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എന്റെ മകനും കൊല്ലപ്പെട്ട പെണ്‍കുട്ടിക്കും നീതി ലഭിക്കണം. അവന്‍ ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല.

പുല്‍കിത് ഏറെക്കാലമായി ഞങ്ങളില്‍ നിന്ന് അകന്നാണ് താമസിക്കുന്നത് എന്നാണ് വിനോദ് ആര്യ പറയുന്നത്. കൊലപാതകത്തിനു പിന്നാലെ, വിനോദ് ആര്യയെയും മറ്റൊരു മകനും യുവ നേതാവുമായ അങ്കിത് ആര്യയെയും ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

സെപ്റ്റംബര്‍ 18-ാം തീയതി മുതലാണ് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയെ കാണാതായത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷം ആരംഭിക്കുകയും മൃതദേഹം ശനിയാഴ്ച രാവിലെയാണ് ഋഷികേശിലെ ചീ കനാലില്‍ നിന്ന് കണ്ടെടുത്തത്.

പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. പുല്‍കിത്, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവര്‍ അറസ്റ്റിലായി.