വിജയ കിഷോര്‍ രഹത്ക ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ; നാമനിര്‍ദേശം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷയായി വിജയ കിഷോര്‍ രഹത്കറെയെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. രേഖ ശര്‍മയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ നല്‍കിയത്. മഹാരാഷ്ട്ര വനിത കമീഷന്‍ അധ്യക്ഷയായിരുന്നു വിജയ. ബി.ജെ.പിയുടെ മഹിള മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.

Read more

1990ലെ ദേശീയ വനിത കമീഷന്‍ നിയമപ്രകാരം മൂന്നുവര്‍ഷം/65 വയസ് ആണ് വനിത കമീഷന്‍ അധ്യക്ഷയുടെ കാലയളവ്. ഇതോടൊപ്പം ദേശീയ വനിത കമീഷന്‍ അംഗങ്ങളെയും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. ഡോ. അര്‍ച്ചന മജുംദാറിനെ വനിത കമീഷന്‍ അംഗമായി നാമനിര്‍ദേശം ചെയ്തു. മൂന്നുവര്‍ഷമാണ് കാലാവധി. ആഗസ്റ്റ് ആറിനാണ് രേഖ ശര്‍മയുടെ കാലാവധി അവസാനിച്ചത്.