മോദി ഉള്ളതുകൊണ്ടാണ് വിനേഷ് ഫോഗട്ട് ഫൈനലിൽ എത്തിയത്, ചരിത്ര നേട്ടത്തിലും പ്രധാനമന്ത്രിയെ പുകഴ്ത്തി കങ്കണ റണാവത്ത്

പാരിസ് ഒളിംപിക്സിൽ ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലിൽ ഫൈനലിൽ പ്രവേശിച്ച വിനേഷ് ഫോഗട്ടിനെ എല്ലാവരും അഭിനന്ദനം കൊണ്ട് മൂടുമ്പോൾ അതിനിടയിലും അവരെ ട്രോളി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗുസ്തി ഫെഡറേഷൻ തലപ്പത്ത് ഇരുന്ന ബ്രിജ്ഭൂനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും പ്രതിഷേധമൊക്കെ നടത്തിയിട്ടും രൂക്ഷ വിമർശനം ഉന്നയിച്ചിട്ടും ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുവദിച്ചത് ജനാധിപത്യത്തിന്റെയും മികച്ച നേതാവിന്റെയും ഗുണം കൊണ്ടാണെന്ന് കങ്കണ പറഞ്ഞിരിക്കുന്നത്.

ഗുസ്തി ഫെഡറേഷൻ മേധാവിയായ ബ്രിജ്ഭൂഷൻ സിങാണ് സംഭവത്തിലെ എല്ലാം വില്ലൻ. ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡൻറുമായ ബ്രിജ്ഭൂഷൻ ശരൺ സിങിനെതിരേ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലൈംഗിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ അതിൽ ഉൾപ്പെട്ടിരുന്നു. മേധാവി നടത്തിയ ക്രൂരമായ ആക്രമണത്തിന് എതിരെ ഗുസ്തി താരങ്ങൾ തെരുവിലേക്ക് ഇറങ്ങുന്നു. എന്നാൽ സമരം നാളുകൾ പിന്നിട്ടപ്പോഴും നടപടികൾ ഉണ്ടായില്ല. രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങളുടെ എല്ലാം കൂട്ടായ്മയിൽ പല സമരരീതികൾ വഴി അദ്ദേഹത്തിന് എതിരെ പ്രതികരിക്കാൻ ശ്രമിച്ചിട്ടും കാര്യാമായ ചലനം ഉണ്ടായില്ല. കേന്ദ്ര സർക്കാർ തങ്ങളോട് കാണിക്കുന്ന അനീതിക്ക് എതിരെ പ്രമുഖ ഗുസ്തി താരങ്ങളായ വിനേഷ്, സാകഷി മാലിക്ക്, ഉൾപ്പടെ ഉള്ളവർ തങ്ങൾക്ക് കിട്ടിയ ഖേൽര്തന, അർജുന പുരസ്‌ക്കാരങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി ഉപേക്ഷിച്ചു.

എന്തായാലും ബുദ്ധിമുട്ടുകളുടെ കാലത്തിനിടയിൽ ഒളിമ്പിക്സിൽ മത്സരിച്ച് പ്രമുഖരെ ഇടിച്ചിട്ട് ഫൈനലിൽ എത്തിയ വിനേഷിനെക്കുറിച്ച് നടി പറഞ്ഞത് ഇങ്ങനെ: ‘ഇന്ത്യയുടെ ആദ്യ സ്വർണ മെഡലിനായി പ്രതീക്ഷയുണ്ട്. ഒരു ഘട്ടത്തിൽ ‘മോദി നിങ്ങളുടെ ശവക്കല്ലറ കുഴിക്കും’ എന്ന മുദ്രാവാക്യമുയർത്തി വിനേഷ് ഫോഗട്ട് പ്രതിഷേധത്തിൻറെ ഭാഗമായിരുന്നു. എന്നിട്ടും ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള അവസരം അവൾക്ക് കിട്ടിയത് ജനാധിപത്യത്തിന്റെയും നല്ല ഭരണാധികാരിയുടെയും ഗുണം.” കങ്കണ എഴുതി.

പ്രമുഖ എതിരാളികളെ തകർത്തെറിഞ്ഞ് ഫൈനലിൽ എത്തിയ വിനേഷിന്റെ ഫൈനൽ പോരാട്ടം ഇന്ന് രാത്രിയിൽ നടക്കും.