ഹരിയാന ഗോദയിൽ ബിജെപിയെ മലർത്തിയടിച്ച് വിനേഷ് ഫോഗട്ട്; ജുലാനയിൽ ഉജ്ജ്വല വിജയം, 15 വർഷത്തിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് കോൺഗ്രസ്


ജുലാന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിനയ് ഫോഗട്ടിന് ഉജ്ജ്വല വിജയം. 6,140 വോട്ടിന് ജയിച്ചു. 15 വർഷങ്ങൾക്ക്‌ ശേഷമാണ് ജുലാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്. 2005ലാണ് പാർട്ടി അവസാനമായി ഇവിടെ സീറ്റ് നേടിയത്.
ബിജെപിയുടെ യോഗേഷ് കുമാറായിരുന്നു എതിരാളി.

Read more

വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ലീഡിൽ മുന്നിലായിരുന്നു ഫോഗട്ട് പിന്നീട് പിന്നിൽ പോയിരുന്നു. ശേഷമാണ് വീണ്ടും ലീഡ് നില ഉയർത്തി ഫോഗട്ട് തിരിച്ചെത്തിയത്.