രാജ്ഭവനിലേക്ക് പോയ ഷാര്‍ജാ ഷെയ്ഖിനെ വിദേശകാര്യ മന്ത്രാലയം അറിയാതെ വഴി തിരിച്ച് ക്ലിഫ് ഹൗസില്‍ എത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേസില്‍ സിബിഐ അന്വേഷണമാണ് സത്യം പുറത്തു വരാന്‍ നല്ലതെന്നും. മുഖ്യമന്ത്രി പക്ഷേ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണത്തിന് ഒന്നുകില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. അല്ലെങ്കില്‍ കോടതി ഉത്തരവിടണം. വിദേശകാര്യ വകുപ്പിന് പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും. പ്രതിപക്ഷ നേതാവടക്കം ആര് പരാതി നല്‍കിയാലും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത് രാജ്യവിരുദ്ധ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നു, വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റിലെ കരാര്‍ ജീവനക്കാരന് ഡിപ്ലോമാറ്റിക് ഐഡി നല്‍കി ബാഗേജ് എത്തിക്കാന്‍ ഇയാളുടെ സഹായം തേടിയത് രാജ്യത്തെ നാണം കെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.യുഎഇ കോണ്‍സുലേറ്റ് വഴി പണം കടത്തിയത് കൃത്യമായ അറിവോടു കൂടിയാണ് ബാഗ് കൊണ്ടുപോയത് ഈജീപ്ഷ്യന്‍ പൗരനായ ഖാലിദാണ്.
കേരള സര്‍ക്കാരിലെ ഉന്നതരായ ആര്‍ക്കൊക്കെയോ രാഷ്ട്രവിരുദ്ധ കാര്യങ്ങള്‍ ചെയ്യാനായി വിദേശ പൗരനായ കരാര്‍ ജീവനക്കാരന് കേരള ഗവണ്‍മെന്റ് നയതന്ത്ര പരിരക്ഷ നല്‍കുകയാണ്. ഭാവിയില്‍ പ്രശ്‌നമുണ്ടായാല്‍, അയാളിലേക്ക് എത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞാണ് വിദേശ പൗരനെ ഉപയോഗിച്ചതെന്നും മുരളീധരൻ പറഞ്ഞു. കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.
Read more
വിദേശ കോണ്‍സുലേറ്റുകള്‍ ഒരു സംസ്ഥാന സര്‍ക്കാരുമായും നേരിട്ട് ഇടപെടാന്‍ പാടില്ലെന്ന് നിര്‍ദേശങ്ങൾ ഉണ്ടായിരുന്നിട്ടും വിദേശ കോണ്‍സുലേറ്റ് കേരള സര്‍ക്കാരിനെ സമീപിച്ചാല്‍ എന്തുകൊണ്ട് കേന്ദ്ര വിദേശകാര്യ വകുപ്പിനെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. അതിനര്‍ഥം ഇവര്‍ക്കും താല്പര്യമുണ്ടായിരുന്നു എന്നാണ്. ഇവര്‍ രണ്ടുപേരും തമ്മിലുള്ള ഒത്തുകളിയാണ് നടന്നത്. ഇതിനെക്കുറിച്ച് എന്തുകൊണ്ട് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.