ഉക്രൈനില്‍ വെടി നിര്‍ത്തലിനും നയതന്ത്ര പരിഹാരത്തിനുമുള്ള വഴി കണ്ടെത്തണം: പ്രധാനമന്ത്രി

റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ വച്ചാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

ഉക്രൈനില്‍ വെടി നിര്‍ത്തലിനും നയതന്ത്ര പരിഹാരത്തിനുമുള്ള വഴി നാം കണ്ടെത്തണമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടം ലോകമഹായുദ്ധം ദുരന്തങ്ങള്‍ വിതച്ചപ്പോള്‍ ലോക നേതാക്കള്‍ കൂടിയിരുന്ന് സമാധാനത്തിന്റെ വഴി കണ്ടെത്താന്‍ കഠിന പ്രയ്തനം നടത്തി.

ഇപ്പോള്‍ നമ്മുടെ അവസരമാണ്. കോവിഡിന് ശേഷം ഒരു പുതിയ ലോകക്രമം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം നമ്മുടെ ചുമലിലാണ്. ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ ലോകത്ത് സമാധാനത്തിനുള്ള സന്ദേശം നല്‍കുമെന്നും മോദി പറഞ്ഞു. ഡിസംബറിലാണ് ഇന്ത്യ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.

ലോകത്താകമാനമുള്ള അടിയന്തര ചരക്കുസേവനങ്ങളെ യുദ്ധം ബാധിച്ചു. എല്ലാ രാജ്യത്തെയും പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെയാണ് ഇത് ഗുരുതരമായി ബാധിച്ചത്. ദൈനംദിന ജീവിതത്തിന് സ്വതവേ തന്നെ ബുദ്ധിമുട്ടുന്ന അവര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് യുദ്ധമെന്നും പ്രധാനമന്ത്രി പറഞ്ഞു.