ബിജെപി തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് കേന്ദ്ര സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രിയും തെലങ്കാന ബിജെപി അധ്യക്ഷനുമായ ജി കിഷന് റെഡ്ഡി. ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്നാണ് ബിജെപി അധ്യക്ഷന്റെ പ്രഖ്യാപനം.
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റും. ആരാണ് ഹൈദര്‍ എന്നാണ് തന്റെ ചോദ്യം. എവിടെ നിന്നാണ് ഹൈദര്‍ വന്നത്. നമുക്ക് അയാളുടെ പേര് ആവശ്യമുണ്ടോയെന്ന് ചോദിച്ച കിഷന് റെഡ്ഡി തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഹൈദറിനെ മാറ്റി നഗരത്തിന്റെ പേര് ഭാഗ്യ നഗര്‍ എന്നാക്കി മാറ്റുമെന്നും കിഷന് റെഡ്ഡി പറഞ്ഞു.
ബോംബെയുടെയും മദ്രാസിന്റെയും കല്‍ക്കട്ടയുടെയുമെല്ലാം പേരുകള്‍ മാറ്റിയില്ലേ. മദ്രാസിന്റെ പേര് ചെന്നൈ എന്ന് മാറ്റിയത് ബിജെപി അല്ല. ഡിഎംകെ ആണ് പേര് മാറ്റിയത്. മദ്രാസ് ചെന്നൈയും ബോംബെ മുംബൈയും കല്‍ക്കട്ട കൊല്‍ക്കത്തയും രാജ്പഥ് കര്‍ത്തവ്യപഥും ആയി മാറുമ്പോള്‍ ഹൈദരാബാദ് ഭാഗ്യനഗറായി മാറുന്നതില്‍ ആര്‍ക്കാണ് പ്രശ്നം. ബിജെപി അധികാരത്തിലെത്തിയാല്‍ അടിമ മനോഭാവം പ്രതിഫലിപ്പിക്കുന്ന ഇത്തരത്തിലുള്ളതെല്ലാം നീക്കം ചെയ്യുമെന്നും റെഡ്ഡി അറിയിച്ചു.
Read more
ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറാക്കി മാറ്റണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. തെലങ്കാനയില്‍ ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് യോഗി ഇക്കാര്യം അറിയിച്ചത്.