പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി പശ്ചിമബംഗാൾ ബി ജെ പി പ്രസിഡന്‍റ് ദിലിപ് ഘോഷ്. പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനിടയില്‍ ആരും മരിക്കാത്തത് എന്താണെന്നാണ് ദിലീപിന്റെ സംശയം
“എന്നെ അത്ഭുതപ്പെടുത്തുന്നത് എന്തെന്നാൽ, നോട്ട് നിരോധ കാലത്ത് രണ്ടും മൂന്നും മണിക്കൂർ ക്യൂവിൽ നിൽക്കുമ്പോഴേക്കും ആളുകൾ മരിച്ചു വീണിരുന്നു. എന്നാൽ ഷഹീൻ ബാഗിൽ സ്ത്രീകളും കുട്ടികളും സമരം ചെയ്യുന്നത്, കൊടുംതണുപ്പു സഹിച്ചാണ്. എന്നിട്ടും ആരും മരിക്കുന്നില്ല. എന്ത് അമൃതാണ് അവരുടെ കൈവശമുള്ളതെന്നാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. അവർക്ക് ഒന്നും സംഭവിക്കാത്തത് എന്തുകൊണ്ടാണ്? ഒരു പ്രതിഷേധക്കാരൻ പോലും മരിക്കാത്തത് എന്തുകൊണ്ടാണ്” – ദിലിപ് ഘോഷ് ചോദിച്ചു.
കൊൽക്കത്തയിൽ ഒരു വാർത്താസമ്മേളനത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന. “എനിക്ക് ഇക്കാര്യത്തില്‍ വളരെയധികം താാത്പര്യം തോന്നുന്നുണ്ട്. സ്ത്രീകളും കുട്ടികളും രാത്രിയും പകലും സമരം ചെയ്യുന്നതിനാല്‍ ആളുകള്‍ ഷഹീന്‍ ബാഗിനെ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. ചിലര്‍ പറയുന്നു അവര്‍ക്ക് നിത്യവും 500 രൂപ കൂലി ലഭിക്കുന്നുണ്ടെന്ന്.” രാജ്യത്ത് വന്‍തോതില്‍ വിദേശപണം ഒഴുകുന്നുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിനെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് ദിലീപ് പറഞ്ഞു.
Read more
സിഎഎക്കും എൻആർസിക്കുമെതിരായ ഷഹീൻ ബാഗിലെ പ്രതിഷേധം ആരംഭിച്ച് ഒരു മാസം പിന്നിടുകയാണ്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിന് പേരാണ് ഇവിടെ പ്രതിഷേധിക്കുന്നത്.