ഹരിയാനയില്‍ വിവാഹ വേളയില്‍ സ്ത്രീകളുടെ നൃത്തം നിരോധിച്ച് ഭാരതീയ അഗര്‍വാള്‍ സമാജ്‌

വിവാഹ ആഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഹരിയാന ജിന്‍ഡയിലെ അഖില ഭാരതീയ അഗര്‍വാള്‍ സമാജ്. വിവാഹ ആഘോഷവേളകളില്‍ സ്ത്രീകളുടെ നൃത്തം അപമര്യാതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഗര്‍വാള്‍ സമുദായത്തില്‍ നൃത്തം നിരോധിച്ചിരിക്കുന്നത്.

ഇത്തരം ആഘോഷങ്ങള്‍ അമിത ചിലവാണ് വരുത്തുന്നത്. അത് തടയാന്‍ ഇത്തരം തീരുമാനങ്ങള്‍ യുക്തമാണെന്നും ബി.ജെ.പി വനിതാ വിഭാഗം പ്രസിഡന്റ് പുഷ്പ തയാല്‍ പറഞ്ഞു. ഇതിനായി മുതല്‍ മുടക്കുന്ന തുക പാവപ്പെട്ടവരുടെ വിവാഹത്തിനായി വിനയോഗിക്കാനാണ് സമുദായ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

Read more

സ്ത്രീകള്‍ വിവാഹവേളകളില്‍ നൃത്തം ചെയ്യുന്നതിനോട് സമുദായത്തിലെ മുതിര്‍ന്നവര്‍ക്ക് വലിയ എതിര്‍പ്പാണുള്ളത്. ഇതിനെതിരെ ബോധവത്കരണം നടത്താനുള്ള പരിപാടുകള്‍ ആയുത്രണം ചെയ്ത് വരുന്നതായും ഹരിയാന വനിതാ കമ്മീഷന്‍ അംഗം സോണിയ അഗര്‍വാള്‍ പറഞ്ഞു.