2024 ലെ റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമാണ് ഈ തീരുമാനം. മാര്‍ച്ച് ചെയ്യുന്നതില്‍ മുതല്‍ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും വരെ പങ്കെടുക്കുന്നത് സ്ത്രീകള്‍ മാത്രമായിരിക്കും.
ജനുവരി 26 ന് രാജ്പഥില്‍ നടക്കുന്ന വാര്‍ഷിക പരേഡിന്റെ സംഘാടന ചുമതലയുള്ള സേനയ്ക്കും മറ്റുള്ളവര്‍ക്കും മാര്‍ച്ച് മാസത്തില്‍ അയച്ച കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതു സംബന്ധിച്ച് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരണം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേക്കുറിച്ച് ആഭ്യന്തര, സാംസ്‌കാരിക, നഗരവികസന മന്ത്രാലയങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈന്യവും ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
Read more
സേനയില്‍ സ്ത്രീ ശാക്തീകരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ സേനകളും അര്‍ധസൈനിക വിഭാഗങ്ങളും സ്ത്രീകളെ കമാന്‍ഡര്‍മാരായും ഡപ്യൂട്ടി കമാന്‍ഡര്‍മാരായും നിയോഗിച്ചിരുന്നു.