കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഭാത നടത്തം സമുദ്രവുമായുള്ള “സംഭാഷണത്തെക്കുറിച്ച്” ഹിന്ദിയിൽ ഒരു കവിത എഴുതാൻ മോദിക്ക് പ്രചോദനമായി. “ഹേ സാഗര്‍…” എന്ന് തുടങ്ങുന്ന ഹിന്ദിയിലെഴുതിയ കവിത ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവച്ചിരിക്കുകയാണ്. സൂര്യനുമായുള്ള സമുദ്രത്തിന്റെ ബന്ധത്തെക്കുറിച്ചും തിരമാലകളെക്കുറിച്ചും അതിന്റെ വേദനയെക്കുറിച്ചും പ്രധാനമന്ത്രി മോദി തന്റെ കവിതയിൽ പറയുന്നു. സമുദ്രവുമായുള്ള “സംഭാഷണം” തന്റെ വികാരങ്ങളുടെ ലോകം വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി കവിത പങ്കിട്ടുകൊണ്ട് പറഞ്ഞു.
“ഇന്നലെ മഹാബലിപുരത്ത്, കടലതീരത്ത് നടന്ന ഞാൻ കടലിൽ നഷ്ടപ്പെട്ടു.
ഈ സംഭാഷണം എന്റെ വികാരങ്ങളുടെ ലോകമാണ്.
ഞാൻ ഈ സംഭാഷണ വാക്കുകളിലാക്കി നിങ്ങളുമായി പങ്കിടുന്നു-” മോദി കുറിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അനൗപചാരിക ഉച്ചകോടിക്ക് തമിഴ്‌നാട്ടിലെ മമല്ലപുരത്ത് പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തെ സന്ദർശനം നടത്തിയിരുന്നു. തീവ്രവാദത്തെ നേരിടുന്നതിനെ കുറിച്ചും, നിക്ഷേപം, വ്യാപാരം എന്നിവ കൈകാര്യം ചെയ്യുന്നതിനെ പറ്റിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതുക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
മാമല്ലപുരത്തെ സന്ദർശനത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി മോദി കടൽ തീരത്ത് നടന്ന് വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. തീരത്തെ ചപ്പുചവറുകള്‍ പെറുക്കി, സഞ്ചിയിലാക്കി തീരം വൃത്തിയാക്കുന്ന വീഡിയോയും മോദി ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
कल महाबलीपुरम में सवेरे तट पर टहलते-टहलते सागर से संवाद करने में खो गया।
ये संवाद मेरा भाव-विश्व है।
इस संवाद भाव को शब्दबद्ध करके आपसे साझा कर रहा हूं- pic.twitter.com/JKjCAcClws
— Narendra Modi (@narendramodi) October 13, 2019
Read more