യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെതിരെ സിബിഐ കുറ്റം ചുമത്തി ഒരു ദിവസത്തിന് ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും കൈക്കൂലി കേസിൽ പ്രതിയാക്കി.
ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ ബാധിച്ച വൻ പ്രതിസന്ധിയെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇന്നലെ ലണ്ടനിലേക്ക് ഒരു വിമാനത്തിൽ കയറാൻ പോകുന്നതിനിടെ റാണ കപൂറിന്റെ മകളായ റോഷ്നി കപൂറിനെ മുംബൈ വിമാനത്താവളത്തിൽ വച്ച് തടഞ്ഞത്.
റോഷ്നി കപൂറിനും റാണ കപൂറിന്റെ മറ്റ് കുടുംബാംഗങ്ങൾക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു. ഞായറാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിൽ മുംബൈ കോടതി റാണ കപൂറിനെ അയച്ചു.
തുടർച്ചയായ ചോദ്യം ചെയ്യലിനും ഡൽഹിയിലെയും മുംബൈയിലെയും റാണ കപൂറിന്റെ പെൺമക്കളുടെ വീടുകളിൽ നടത്തിയ തിരച്ചിലിനുമൊടുവിൽ ഞായറാഴ്ച പുലർച്ചെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി റാണ കപൂറിനെ അറസ്റ്റ് ചെയ്തിരുന്നു.
റാണ കപൂറിന്റെ മൂന്ന് പെൺമക്കളായ റോഷ്നി കപൂർ, രാഖി കപൂർ ടണ്ടൻ, രാധ കപൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡോയിറ്റ് എന്ന കമ്പനിക്ക് 600 കോടി രൂപ വായ്പ നൽകിയ ദിവാൻ ഹൗസിംഗ് ആൻഡ് ഫിനാൻസ് ലിമിറ്റഡിന്റെ 3,700 കോടി രൂപയുടെ ഡിബഞ്ചറുകൾ യെസ് ബാങ്ക് വാങ്ങിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന മൊത്തം തുക 4,300 കോടി രൂപയാണെന്ന് ഏജൻസി അറിയിച്ചു. എന്നാൽ റാണ കപൂർ ഇത് നിഷേധിച്ചു.
Read more
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) യെസ് ബാങ്കിനെ മൊറട്ടോറിയത്തിന് കീഴിലാക്കി പിൻവലിക്കലിന് 50,000 രൂപ പരിധി ഏർപ്പെടുത്തിയതിനെത്തുടർന്ന് യെസ് ബാങ്കിനെതിരായ ജനങ്ങളുടെ പ്രകോപനം മൂലം റാണ കപൂറിനെ ബലിയാടാക്കിയിരിക്കുകയാണെന്ന് റാണ കപൂറിന്റെ അഭിഭാഷകനായ സൈൻ ഷ്രോഫ് കോടതിയെ അറിയിച്ചു.