'കണ്ണൂരുള്ളൊരു മാക്കുറ്റി, കുറ്റി പറിക്കാന്‍ പോയപ്പോള്‍..' പരിഹാസവുമായി പി.വി അന്‍വര്‍

കെ റെയില്‍ വിശദീകരണ യോഗത്തിനിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ റിജില്‍ മാക്കുറ്റി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരിഹാസവുമായി പി.വി അന്‍വര്‍ എംഎല്‍എ.

സംഭവത്തില്‍ റിജില്‍ മാക്കുറ്റി അടക്കം ആറു പേരെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പരിഹാസം. പി.വി അന്‍വര്‍ പറഞ്ഞത്: ചെറുകഥ. ‘കണ്ണൂരുള്ളൊരു മാക്കുറ്റി, കുറ്റി പറിക്കാന്‍ പോയപ്പോള്‍..’ കഥ കഴിഞ്ഞു..ഒറ്റ സംശയം ബാക്കി..കൂടെ ഉള്ള ഒരുത്തനും വീഡിയോയില്‍ ഇല്ല..ഇതാണോ ഈ സെമി കേഡറിസം.

Read more

അതേസമയം, കെ റെയില്‍ വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്നത് പ്രതിഷേധ സമരമല്ല, മറിച്ച് ഗുണ്ടായിസമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കാനാണ് സംഘം എത്തിയതെന്നും എംവി ജയരാജന്‍ പറഞ്ഞു.