ലത മങ്കേഷ്കർ ഓർമ്മയാകുമ്പോഴും അവർ ജനപ്രിയമാക്കിയ ഗാനങ്ങൾ ആർക്കും മറക്കാൻ കഴിയില്ല.അവയിൽ ചിലത്
40,000 ത്തിൽ അധികം സിനിമാ പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ലതാ മങ്കേഷ്ക്കറിന്റെ സിഗ്നേച്ചർ ഗാനം എന്നറിയപ്പെടുന്നത് ‘ഏ മേരി വദൻ കി ലോഗോ’ എന്ന ദേശഭക്തി ഗാനമാണ്. 1962ലെ ഇന്ത്യ ചൈന യുദ്ധത്തിൽ മരിച്ച സൈനികർക്കുള്ള ആദരവായി ഈ പാട്ട് എഴുതിയത് കവി പ്രദീപ് ആണ്. സി രാമചന്ദ്രയാണു സംഗീതം നൽകിയത്. 1963ലെ റിപ്പബ്ലിക് ദിനത്തിൽ ലതാ മങ്കേഷ്‌കർ ഈ പാട്ട് പാടുന്നത് കേട്ട് സാക്ഷാൽ ജവർഹർ ലാൽ നെഹ്‌റു കരഞ്ഞത് പാട്ടിനെ അനശ്വരതയിലേക്കുയർത്തി.
ലതാ മങ്കേഷ്കറിന്റെ ശബ്ദത്തെ ഏറ്റവും മനോഹരമായി ഉപയോഗിച്ച പാട്ടാണ് ആപ് കീ നസരോനേ സംജാ… . 1962ൽ പുറത്തിറങ്ങിയ ധർമേന്ദ്ര ചിത്രം .അൻപഥിലെ ഈ ഗാനത്തിന് അനവധി കവർ പതിപ്പുകളാണ് ഇതിനോടകം പുറത്തിറങ്ങിയിട്ടുള്ളത്. ലതാ മങ്കേഷ്കറിന്റെ കരിയറിനെ ഈ പാട്ടിൽ നിന്നു മാറ്റി നിർത്താനാവില്ല. ഒരു കാലത്തെ പ്രണയത്തിന്റെ ഈണം എന്നാണ് ‘ആപ് കീ നസരോനേ സംജാ’ അറിയപ്പെടുന്നത്.
ഇന്ത്യൻ സിനിമയിലെ വേട്ടയാടപ്പെടുന്ന ഈണം എന്നറിയപ്പെടുന്ന തൂ ജഹാം ജഹാം ചലേഗാ… . ലതാ മങ്കേഷ്കറിന്റെ ശബ്ദം കൊണ്ടു സ്നേഹവും ഭീതിയും വാത്സല്യവും വിരഹവും നിറച്ച പാട്ട്. 1966ൽ പുറത്തിറങ്ങിയ ‘മേരാ സായാ’ എന്ന സിനിമയിലേതാണ് ഈ ഗാനം. ദൈവികമായ ആലാപനം എന്നാണ് ലതയുടെ ആലാപനം കേട്ട് സംഗീത നിരൂപകർ ഉൾപ്പെടെയുള്ളവർ ഈ പാട്ടിനെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെ ഭാഗമാണ് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ചിത്രം. സിനിമയെ വലിയ ഹിറ്റ് ആക്കിയതിൽ പാട്ടുകൾക്കും വളരെ വലിയ പങ്കുണ്ട്. ‘തുജേ ദേഖാ തോ യേ ജാന, സനം’ എന്ന ഗാനത്തിൽ ലത മങ്കേഷ്കറിന്റയും കജോളിന്റെയും ശബ്ദങ്ങൾ തമ്മിലുള്ള സാമ്യം അഭിനന്ദിക്കപ്പെട്ടിരുന്നു.
Read more
‘ഗൈഡ്’ എന്ന ഇന്ത്യൻ സിനിമ ഏറ്റവുമധികം ഓർത്തു വയ്ക്കപ്പെടുന്നത് ആജ് ഭിർ ജീനേ കി തമന്ന ഹേ.. എന്ന ഫാസ്റ്റ് നമ്പറിന്റെ പേരിലാണ്. പാട്ടിലെ ലത മങ്കേഷ്കറിന്റെ വ്യത്യസ്തമായ ആലാപനം കയ്യടി നേടിയിരുന്നു. ഒരു കാലത്ത് റേഡിയോ നിലയങ്ങളിലൂടെ ഏറ്റവുമധികം ആളുകൾ കേൾക്കാൻ ആവശ്യപ്പെട്ട പാട്ടായിരുന്നു ഇത്.