മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണന്‍ പെരിയ. മകനെ രക്ഷപ്പെടുത്താന്‍ വേണ്ടി ഈ നാടിന്റെ ഹൃദയത്തെ കീറിമുറിക്കാതിരിക്കൂ എന്നും നവോത്ഥാനത്തിന്റെ ശംഖനാദം മുഴക്കിയ ഗുരുദേവന്റെ നാമത്തിലാണ് ഈ പൂണ്ടുവിളയാട്ടം എന്നത് ലജ്ജിപ്പിക്കുന്നതാണ് എന്നും ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. 88ന്റെ ആവേശത്തില്‍ പറഞ്ഞുപോയതാണെങ്കില്‍ പരാമര്‍ശം പിന്‍വലിച്ച് അഭിമാനമുയര്‍ത്തുകയെന്നും അതല്ലെങ്കില്‍ കുമാരനാശാന്‍ ഇരുന്ന ആ മഹിതമായ കസേരയില്‍ നിന്ന് താഴെയിറങ്ങി സംസാരിക്കുക എന്നും ബാലകൃഷ്ണന്‍ പെരിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തീയ്യനും ഈഴവനും ഒന്നാണോ എന്ന ചര്‍ച്ച സജീവമാണ്. എങ്കിലും സര്‍ക്കാര്‍ കണക്കില്‍ ഒന്നായതു കൊണ്ട് പറയട്ടെ ഞാന്‍ പിറന്ന ജാതിയുടെ അമരക്കാരന്‍ വെള്ളാപ്പള്ളിയല്ല. ഇത്രയും വര്‍ഗ്ഗീയ വിഭജനം സംസാരിക്കുന്നഒരാളെ തള്ളാതിരിക്കാനും നിര്‍വ്വാഹമില്ല.
സ്വന്തം സമുദായക്കാര്‍ക്ക് എതിരേ തന്നെ പ്രവര്‍ത്തിച്ചുകൊണ്ട് മറ്റാര്‍ക്കോവേണ്ടി സ്വസമുദായത്തെ വില്‍ക്കാന്‍ കാത്തിരിക്കുന്ന ച്ചവടക്കാരനാണ് വെള്ളാപ്പള്ളി
മലപ്പുറത്തുവന്ന് ഇതൊരു രാജ്യമാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ ആമലപ്പുറം മുതല്‍ തലപ്പാടി വരെയുള്ളവന്‍ യഥാര്‍ത്ഥത്തില്‍ താങ്കളുടെ ജാതിയില്‍പ്പെട്ടവരല്ല എന്നബോധമെങ്കിലും ഉണ്ടാവണം.മലപ്പുറം മുതല്‍ അങ്ങോട്ട് എത്രവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താങ്കള്‍ നല്‍കിയിട്ടുണ്ട് എന്നാലോചിക്കണം.മലബാറിലെ തീയ്യനും മാപ്പിളമാരും തമ്മിലുള്ള ചരിത്രപരവും പൗരാണികവുമായ ബന്ധത്തിന്റെ തായ് വേരറിയാത്ത ഒരുകച്ചവട സാമിയോട് പരിതപിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.
മലബാറില്‍ ഉറഞ്ഞാടുന്ന തെയ്യങ്ങളുടെ ഐതീഹ്യപെരുമയില്‍ പോലുമുണ്ട് ആത്മബന്ധത്തിന്റെ ഹൃദയതാളം ജാതിഭേദംമതദ്വേഷം ഏതുമില്ലാതെ സര്‍വ്വരുംസോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമായി കണ്ട്,നവോദ്ധാനത്തിന്റെ ശംഖനാദം മുഴക്കിയ ഗുരുദേവന്റെ നാമത്തിലാണ് ഈപൂണ്ടുവിളയാട്ടം എന്നത് ലജ്ജിപ്പിക്കുന്നതാണ് മലയാളത്തിന്റെ ഭാഷാപിതാവ് തുഞ്ചത്താചാര്യന്‍മുതല്‍ ഇങ്ങോട്ട് എത്രയെത്രശ്രേഷ്ഠ ജന്മങ്ങള്‍ ഉണ്ടായി ഈ ജില്ലയില്‍
ദയവായി ഈ നാടിന്റെ ഹൃദയത്തെ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കീറിമുറിക്കാതിരിക്കൂ….
Read more
മതാന്ധത സംസാരിക്കുന്നത് പലര്‍ക്കും സുമുള്ള അനുഭവമായി അടുത്ത കാലത്ത് കാണുന്നു എന്നാല്‍ ദൂരവ്യാപക പ്രത്യാഘാതം പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും.
88ന്റെ ആവേശത്തില്‍ പറഞ്ഞുപോയതെങ്കില്‍ പിന്‍വലിച്ച് അഭിമാനമുയര്‍ര്‍ത്തുക
അതല്ലെങ്കില്‍ കുമാരനാശാന്‍ ഇരുന്ന ആമഹിതമായ കസേരയില്‍ നിന്ന് താഴെയിറങ്ങി സംസാരിക്കുക കാരണം ഈ വിഴുപ്പ്ഭാണ്ഡം ചുമക്കാന്‍ കേരളത്തിന്റെ നവോദ്ധാനത്തിന് വിയര്‍പ്പു ചീന്തിയ ഒരു സമുദായത്തിന് ഒരിക്കലുംസാധിക്കില്ല.