രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡിനെ കുറിച്ചുള്ള വെളിപ്പെടുത്തലില്‍ ഞെട്ടി ലോകരാജ്യങ്ങള്‍. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യെയോന്‍മി പാര്‍ക്ക് എന്ന യുവതിയാണ് കിമ്മിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പ്രതിവര്‍ഷം കിമ്മിന്റെ രാസകേളികള്‍ക്കായി 25 കന്യകകളായ യുവതികളെ തിരഞ്ഞെടുക്കാറുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

പെണ്‍കുട്ടികളുടെ സൗന്ദര്യം, രാഷ്ട്രീയ വിധേയത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്ലഷര്‍ സ്‌ക്വാഡിലേക്കുള്ള കന്യകമാരുടെ തിരഞ്ഞെടുക്കല്‍. പ്ലഷര്‍ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ പെണ്‍കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കും.തുടര്‍ന്ന് ആദ്യത്തെ രണ്ട് ഗ്രൂപ്പിലുള്ളവര്‍ക്ക് പാട്ട്,നൃത്തം,മസാജ് എന്നിവയില്‍ പരിശീലനം നല്‍കും.

പ്ലഷര്‍ സ്‌ക്വാഡിലെ ആദ്യ രണ്ട് ഗ്രൂപ്പിലുള്ളവര്‍ക്ക് പാട്ടിലും നൃത്തത്തിലും മസാജിലും പരിശീലനം നല്‍കുമ്പോള്‍ മൂന്നാമത്തെ ഗ്രൂപ്പിലുള്ളവരുടെ ചുമതല കിമ്മുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ്. പുരുഷന്‍മാരെ ലൈംഗിക ബന്ധത്തിലൂടെ തൃപ്തിപ്പെടുത്താനുള്ള പരിശീലനം ഇവര്‍ക്ക് നല്‍കാറുണ്ട്.

ഇത്തരത്തില്‍ കന്യകകളെ തിരഞ്ഞെടുക്കുന്നതിനായി ഉന്നിന്റെ കിങ്കരന്‍മാര്‍ എല്ലാ ക്ലാസ് മുറികളിലും സുന്ദരികളായ പെണ്‍കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തും. തുടര്‍ന്ന് അത്തരത്തില്‍ കണ്ടെത്തുന്ന പെണ്‍കുട്ടികളുടെ കുടുംബ പശ്ചാത്തലം പരിശോധിക്കും. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ടവരോ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള പെണ്‍കുട്ടികളോ ഉണ്ടെങ്കില്‍ അവരെ ഒഴിവാക്കും.

പ്ലഷര്‍ സ്‌ക്വാഡ് രൂപീകരിക്കുന്നതിന്റെ അടുത്തഘട്ടം വൈദ്യപരിശോധനയാണ്. തിരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികള്‍ കന്യകയാണെന്ന് ഉറപ്പിക്കാനാണ് വൈദ്യപരിശോധന നടത്തുന്നത്. ദേഹത്ത് ചെറിയ പാടുകള്‍ കണ്ടെത്തിയാല്‍ പോലും പെണ്‍കുട്ടികള്‍ അയോഗ്യരാകും. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് തിരഞ്ഞെടുക്കപ്പെടുന്നവരെ പ്ലഷര്‍ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കുക.

പെണ്‍കുട്ടികള്‍ 25 വയസ് പിന്നിടുന്നതോടെ പ്ലഷര്‍ സ്‌ക്വാഡിലെ കാലാവധി അവസാനിക്കും. കാലാവധി അവസാനിക്കുന്നതോടെ പെണ്‍കുട്ടികളില്‍ പലരും ഉന്നിന്റെ അംഗരക്ഷകരെ വിവാഹം ചെയ്യുന്നതും പതിവാണ്.