വിവാഹിതനായ ഒരു പുരുഷനൊപ്പം ഒളിച്ചോടിയതിന് താലിബാന്‍ കല്ലെറിഞ്ഞ് കൊല്ലാന്‍ ഉത്തരവിട്ട യുവതി ആത്മഹത്യ ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ നിന്നും വീട് വിട്ട് ഓടിപ്പോയ യുവതിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് താലിബാന്‍ ഉത്തരവിട്ടത്. പിന്നാലെ യുവതി ആത്മഹത്യ ചെയ്‌തെന്ന് പ്രാദേശിക താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശിക്ഷ നടപ്പാക്കും മുമ്പ്, യുവതി ശിരോവസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് താലിബാന്‍ പറയുന്നു. യുവതിയോടൊപ്പം പോയ പുരുഷനെ ഒക്ടോബര്‍ 13 ന് വധിച്ചെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Read more
അടുത്ത കാലത്തായി അഫ്ഗാനിലെ വിവിധ പ്രവിശ്യകളില്‍ സ്ത്രീകള്‍ വീട് വിട്ട് ഓടിപ്പോകുന്നത് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ ഓടിപ്പോകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലാനോ, പരസ്യമായി ചാട്ടയടിക്ക് വിധേയമാക്കാനോ ആണ് താലിബാന്‍ ഉത്തരവിടുന്നത്.