തെക്കുകിഴക്കൻ നോർവെയിൽ ആയുധധാരിയായ ഒരാൾ അമ്പും വില്ലും ഉപയോഗിച്ച് ബുധനാഴ്ച അഞ്ച് പേരെ കൊല്ലുകയും രണ്ട് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
കോങ്സ്ബെർഗിലെ ടൗൺ സെന്ററിലെ വിവിധ ഇടങ്ങളിലായി നടന്ന ആക്രമണത്തിന്റെ കാരണം അജ്ഞാതമാണ്, എന്നാൽ ഭീകരവാദ സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് പറഞ്ഞു.
അഞ്ച് പേർ കൊല്ലപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥൻ ഒയ്വിന്ദ് ആസ് സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലെ അതീവ ഗുരുതര പരിചരണ വിഭാഗത്തിൽ ആണെങ്കിലും ഇവരുടെ ജീവന് ഭീഷണിയില്ലെന്ന് ഉദ്യോഗസ്ഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരിക്കേറ്റവരിൽ ഒരാൾ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. “അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒരാൾ മാത്രമേ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളൂ എന്നും ഒയ്വിന്ദ് ആസ് പറഞ്ഞു.
Read more
കോംഗ്സ്ബർഗിൽ താമസിക്കുന്ന 37-കാരനായ ഡാനിഷ് പൗരനാണ് അക്രമിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അക്രമി നോർവീജിയൻ ആണെന്ന ടെലിവിഷൻ റിപ്പോർട്ടുകളെ ഒയ്വിന്ദ് ആസ് തള്ളി.