കൗമാരകർക്കും കുട്ടികൾക്കും സോഷ്യൽ മീഡിയയിൽ വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിച്ചാൽ പിഴ

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം വർധിക്കുന്നതിനാൽ കുട്ടികൾക്കും കൗമാരക്കാർക്കും വിലക്കുമായി ഓസ്‌ട്രേലിയ. പതിനാറ് വയസിന് താഴെ ഉള്ളവർക്കാണ് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എളുപ്പത്തിൽ കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ സമൂഹ മാധ്യമങ്ങൾ മാറ്റം കൊണ്ട് വരണമെന്നാണ് നിർദേശം.

ഓസ്ട്രേലിയൻ പാർലമെന്റിന്റെ ഇരു സഭകളും ഈ നയം പാസാക്കി. 2025 മുതൽ പുതിയ നിയമം നിലവിൽ വരും. സമൂഹ മാധ്യമ കമ്പനികൾ പുതിയ നയം ലംഘിച്ചാൽ വൻ തുക അവർക്ക് പിഴ ചുമത്തും. 50 മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് പിഴ. ഗൂഗിള്‍, മെറ്റ, എക്‌സ് എന്നീ ടെക് കമ്പനികളുടെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ഓസ്‌ട്രേലിയൻ സർക്കാർ ഈ നടപടി സ്വീകരിച്ചത്. എന്നാൽ ഇത് വളരെ പെട്ടന്ന് എടുത്ത തീരുമാനം ആണെന്നും ഈ നിയമത്തിന് വ്യക്തതയില്ലെന്നുമായിരുന്നു മെറ്റയുടെ പ്രതികരണം.

Read more

16 വയസ് പൂർത്തിയാകാത്ത കുട്ടികൾ സമൂഹ മാധ്യമ സേവനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ തടയാനുള്ള സുരക്ഷാ നടപടികള്‍ ടെക് കമ്പനികള്‍ കൈക്കൊള്ളണം. ഈ നയത്തിൽ ഏതെങ്കിലും തരത്തിലുള്ള നിയമ വീഴ്ച സംഭവിച്ചാൽ മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് പിഴയൊടുക്കേണ്ടി വരിക. സ്നാപ്ചാറ്റ്, ടിക് ടോക്ക്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്സ് എന്നി അപ്പുകൾക്കും പുതിയ നിയമം ബാധകമാകും.