ക്ലാസ് കട്ട് ചെയ്ത് ഫുട്ബോൾ മത്സരം കാണാൻ പോയി; കയ്യോടെ പൊക്കി സ്ക്കൂൾ അധികൃതർ

കരബാവോ കപ്പ് സെമി ഫൈനലില്‍ ആഴ്സണലിനെ തോല്‍പ്പിച്ച ന്യൂകാസിലിന്റെ മത്സരം കാണാൻ സ്കൂൾ മുടക്കി പോയ കുഞ്ഞ് ആരാധകന് കാത്തിരിക്കുന്നത് സ്കൂളിന്റെ ഭാഗത്ത് നിന്നുള്ള നടപടി. ന്യൂകാസിലിന്റെ വിജയം ആഘോഷിക്കുന്നതിനിടെ ‘സാമ്മി’ എന്ന് വിളിപ്പേരുള്ള കുട്ടി ടെലിവിഷന്‍ ലൈവില്‍ കാണപ്പെട്ടു. ഇതിന് പിന്നാലെയാണ് സാമ്മിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എവേ ഡേ ടൂർസ് ഫേസ്ബുക്ക് പേജ് ചിത്രം പങ്കുവെച്ചു പറഞ്ഞു: “ഈ കുട്ടി ഇന്നലെ രാത്രി തത്സമയ ടിവിയിൽ നിന്ന് ന്യൂകാസിൽ ആഴ്‌സണയ്‌ക്കെതിരായ വിജയം ആഘോഷിക്കുകയായിരുന്നു.”

എന്നാൽ കുട്ടിയെ ടെലിവിഷനിൽ കാണാൻ ഇടയായ സ്കൂൾ അധികൃതർ കുട്ടിയുടെ മാതാപിതാക്കൾക്ക് മെയിൽ അയച്ചു. ‘പ്രിയപ്പെട്ട മാതാപിതാക്കളേ, 2025 ജനുവരി ഏഴ് ചൊവ്വാഴ്ച സാമ്മി സ്‌കൂളില്‍ നിന്ന് ലീവെടുത്തത് അനുമതിയില്ലാതെയാണെന്ന് നിങ്ങളെ അറിയിക്കുകയാണ്. അവന്‍ ഫുട്‌ബോള്‍ കാണാനായി ലണ്ടനിലേയ്ക്ക് പോയെന്ന് തെളിയിക്കുന്ന മീഡിയ ദൃശ്യങ്ങള്‍ ഉണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദയവായി സ്‌കൂളുമായി ബന്ധപ്പെടുക’, സ്‌കൂള്‍ അധികൃതര്‍ മെയിലില്‍ ഇങ്ങനെ കുറിച്ചു.

Read more