പൊട്ടിച്ചിരിപ്പിക്കുന്ന നിയമ പോരാട്ടവുമായി ഇംഗ്ലണ്ട് വ്യവസായി. ടെക് ഭീമനായ ആപ്പിളിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ വ്യവസായിയുടെ വാര്‍ത്ത അറിയുന്നവരില്‍ ചിരി പടരുകയാണ്. ആപ്പിളിന്റെ സാങ്കേതിക തകരാറ് മൂലം തന്റെ ദാമ്പത്യ ജീവിതം തകര്‍ന്നുവെന്ന ആരോപണവുമായാണ് വ്യവസായി രംഗത്തെത്തിയിട്ടുള്ളത്.
ഐ ഫോണിലെ ഐ മെസേജിലൂടെ താന്‍ അയച്ച മെസേജുകള്‍ ഐ മാക്കിലൂടെ ഭാര്യ വായിച്ചതിനെ തുടര്‍ന്ന് വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു. ഇത് തുടര്‍ന്നാണ് കമ്പനിയ്‌ക്കെതിരെ നിയമപോരാട്ടവുമായെത്തിയ വ്യവസായി വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ കമ്പനിയ്‌ക്കെതിരെയുള്ള നിയമ പോരാട്ടത്തേക്കാള്‍ വ്യവസായി ശ്രദ്ധ നേടുന്നത് മറ്റൊരു കാര്യത്തിലാണ്.
ആര്‍ക്കാണ് വ്യവസായി മെസേജുകള്‍ അയച്ചതെന്നറിഞ്ഞതോടെയാണ് ആളുകളില്‍ ചിരിപടരുന്നത്. കഴിഞ്ഞ കുറച്ച് കാലമായി വ്യവസായി തന്റെ ഐ ഫോണിലൂടെ ലൈംഗിക തൊഴിലാളികള്‍ക്ക് നിരന്തരം മെസേജുകള്‍ അയച്ചിരുന്നു. വിവരം ഭാര്യ അറിയാതിരിക്കാന്‍ സന്ദേശങ്ങള്‍ ഉടന്‍ തന്നെ ഇയാള്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.
എന്നാല്‍ ആപ്പിള്‍ ഐഡിയില്‍ മെസേജുകള്‍ സിങ്ക്രണൈസ് ചെയ്തിരുന്നതാണ് ഇയാള്‍ക്ക് വിനയായത്. ഐ ഫോണില്‍ നിന്ന് മെസേജുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും ആപ്പിള്‍ ഐഡി ലിങ്ക് ചെയ്ത ഐ മാക്കിലൂടെ ഇയാളുടെ ഭാര്യ മെസേജുകള്‍ എല്ലാം തന്നെ വായിക്കുകയായിരുന്നു. ഇതോടെയാണ് വ്യവസായി ആപ്പിലായത്.
Read more
മെസേജുകള്‍ എല്ലാം ഭാര്യ കണ്ടെത്തിയതോടെയാണ് വ്യവസായിയോട് വിവാഹമോചനം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതെ വ്യവസായി ആപ്പിളിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.