അമേരിക്കയില്‍ ഒരു ട്രക്കിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 42ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി. ടെക്സസിലെ ടെക്സസിലെ സാന്‍ അന്റോണിയോയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
അഭയാര്‍ത്ഥികളാണ് മരിച്ചതെന്നാണ് സൂചന. ഇവര്‍ മെക്സിക്കോയില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. മെക്സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്.
ഉയര്‍ന്ന താപനിലയാണ് മരണകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നഗരത്തിന്റെ തെക്കന്‍ പ്രാന്ത പ്രദേശത്തുള്ള റെയില്‍വേ ട്രാക്കിന് സമീപമാണ് മൃതദേഹങ്ങളടങ്ങിയ ട്രക്ക് കണ്ടെത്തിയത്.
ഇന്നലെ പ്രദേശത്ത് 39.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഇിടെ വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
BREAKING- We have several crews on scene where at least 20 people are reported dead inside a tractor trailer at Quintana Road & Cassin Road #KSATnews@LeighWaldman @ksatpattysantos https://t.co/nLbZhH1xaZ pic.twitter.com/xqC7mREmgh
— KSAT 12 (@ksatnews) June 28, 2022
Read more