രണ്ട് വര്‍ഷത്തിലേറെയായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യമാണ് പാകിസ്ഥാന്‍. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുകയാണ് പാകിസ്ഥാന്‍. ഇതേ തുടര്‍ന്നാണ് രാജ്യത്ത് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നടപടിക്കൊരുങ്ങുന്നത്.
മരുന്ന് നിര്‍മ്മാണത്തിനായാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നത്. വിദേശ നാണ്യം ലക്ഷ്യം വച്ച് കഞ്ചാവ് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും രാജ്യം ആലോചിക്കുന്നുണ്ട്. നേരത്തെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി വില്‍പ്പന എന്നിവ നിയന്ത്രിക്കുന്നതിന് കന്നബീസ് കണ്‍ട്രോള്‍ റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചിരുന്നു.
Read more
13 അംഗങ്ങളാണ് അതോറിറ്റിയിലുള്ളത്. വിദേശ നിക്ഷേപം, കയറ്റുമതി, ആഭ്യന്തര വില്‍പ്പന എന്നിവയിലൂടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം സൃഷ്ടിക്കാനാകുമെന്ന് പാകിസ്ഥാന്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്റസ്ട്രിയല്‍ റിസര്‍ച്ച് അറിയിച്ചിട്ടുണ്ട്. നിലവിലെ പാകിസ്ഥാനിലെ പണപ്പെരുപ്പം 25 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ 1.9 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച.