വിവാഹമോചനത്തിന് ശേഷം ഡിവോഴ്‌സ്; ഹിറ്റായി ഷെയ്ഖ മെഹ്‌റയുടെ പെര്‍ഫ്യൂം

വിവാഹ മോചനത്തിന് ശേഷം ജീവിതം ആഘോഷിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ വിവാഹ മോചനത്തിന് ശേഷം ഡിവോഴ്‌സ് എന്ന പേരില്‍ പുതിയ പെര്‍ഫ്യൂം പുറത്തിറക്കിയിരിക്കുകയാണ് രാജകുമാരി ഷെയ്ഖ മെഹ്റ. ഭര്‍ത്താവുമായുള്ള വേര്‍പിരിയലിന് പിന്നാലെയാണ് പുതിയ പെര്‍ഫ്യൂമുകള്‍ക്ക് ഷെയ്ഖ മെഹ്റ ഡിവോഴ്സ് എന്ന പേര് നല്‍കിയത്.

ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മുപ്പതുകാരിയായ മകള്‍ ഷെയ്ഖ മെഹ്‌റ അല്‍ മക്തൂം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ പെര്‍ഫ്യൂം പരിചയപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ജൂലൈയില്‍ ഷെയ്ഖ മെഹ്‌റ അല്‍ മക്തൂം തന്റെ വിവാഹമോചനത്തെ കുറിച്ച് അറിയിച്ചിരുന്നു.

Read more

കറുത്ത ചില്ലുകുപ്പിയില്‍ വെളുത്ത നിറത്തിലാണ് ഡിവോഴ്സ് എന്ന് എഴുതിയിരിക്കുന്നത്. ഇതിന്റെ ടീസര്‍ വിഡിയോയും മെഹ്റ ഇന്‍സ്റ്റഗ്രാം വഴി പങ്കുവച്ചു. വലിയ സ്വീകാര്യതയാണ് ഇന്‍സ്റ്റാഗ്രാമില്‍ പെര്‍ഫ്യൂമിന് ലഭിക്കുന്നത്. പുതിയ പെര്‍ഫ്യൂമുകള്‍ വൈകാതെ വിപണിയിലിറങ്ങുമെന്നും മെഹ്റ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.