സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചു; ഇത്തവണ മൂന്നു പേര്‍ പുരസ്‌കാരം പങ്കിട്ടു

ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ സമ്മാനം അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്നു ശാസ്ത്രജ്ഞര്‍ക്ക്. ഡേവിഡ് കാഡ്, ജോഷ്വാ ഡി ആംഗ്രിസ്റ്റ്, ഗ്യുഡോ ഡബ്ല്യു ഇംബന്‍സ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

തൊഴില്‍ മേഖലയും തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ നോബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. കനേഡിയന്‍ പൌരനായ അദ്ദേഹം സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് ഏഴോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കാഷ്വല്‍ റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട മേഖലയിലെ സംഭാവനകളാണ് മറ്റ് രണ്ട് പേര്‍ക്കും പുരസ്‌കാരം നേടിക്കൊടുത്തത്.

പുരസ്‌കാര ജേതാക്കളായ ഡേവിഡ് കാര്‍ഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെന്‍സ് എന്നിവര്‍ തൊഴില്‍ വിപണിയെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ഗവേഷണങ്ങളില്‍ പുതിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് സ്വീഡിഷ് അക്കാദമി പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേല്‍ വംശജ്ഞനായ അമേരിക്കന്‍ പൗരനായ ഡോ. ജോഷ്വാ ആന്‍ഗ്രിസ്റ്റ് അമേരിക്കയിലെ മാച്യുസ്റ്റാറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറാണ്. നെതര്‍ലന്‍ഡ്‌സില്‍ ജനിച്ച് പിന്നീട് യുഎസ് പൗരത്വംനേടിയ ആളാണ് ഡോ.ഗ്യുഡോ ഡബ്ല്യു ഇംബന്‍സ്. നിലവില്‍ സ്റ്റാന്‍സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം.

Read more

ആല്‍ഫ്രഡ് നൊബേലിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ പേരില്‍ സാമ്പത്തികശാസ്ത്ര നൊബേല്‍ ഏര്‍പ്പെടുത്തിയത്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ് സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിക്കുന്നത്.