വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികൾ; ഹിസ്ബുള്ള നേതാവ്

ഇസ്രയേലിൽ നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് ഹിസ്ബുള്ളയുടെ നേതാവ് ഹസൻ നസ്റല്ല. കഴിഞ്ഞ മാസം ബെയ്‌റൂട്ടിൽ മുതിർന്ന സൈനിക കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രയേൽ വധിച്ചതിനുള്ള പ്രതികാരമാണ് അക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ആക്രമണത്തിന് പിന്നാലെ പരസ്പരം പോര്‍മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും.

ഇ​തു​വ​രെ​യു​ണ്ടാ​യ​തി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് ഹി​സ്ബു​ള്ള ഞാ​യ​റാ​ഴ്ച ഇ​സ്ര​യേ​ലി​ൽ ന​ട​ത്തി​യ​ത്. സൈ​നി​ക, ര​ഹ​സ്യാ​ന്വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളെ​ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്‌ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തിൽ തൃപ്തനാണെന്നാണ് നസ്റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തിയിരുന്നു.

അതേസമയം ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെ പ്രകീർത്തിച്ച് ഹൂതികൾ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രതികരം പുറകെവരുമെന്ന മുന്നറിയിപ്പും ഹൂതികൾ ഇസ്രയേലിന് നൽകി. ഹി​സ്ബു​ള്ള വാ​ക്കു​പാ​ലി​ച്ചുവെന്നും ശ​ത്രു​ക്ക​ൾ​ക്ക് കാ​ര്യ​മാ​യി മു​റി​വു​പ​റ്റി​യി​ട്ടു​ണ്ടെന്നും ഹൂതികൾ അറിയിച്ചു. പ്ര​തി​രോ​ധ മു​ന്ന​ണി​ക്ക് ക​രു​ത്തും ശേ​ഷി​യു​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ണെന്നും യ​മ​നി​ൽ​നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ത്തി​ന് കാ​ത്തു​കൊ​ള്ളു​കയെന്നും പറഞ്ഞു. സ​യ​ണി​സ്റ്റ് രാ​ഷ്ട്രം ചെ​യ്യു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന ത​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പ് സ​ത്യ​മാ​ണെ​ന്ന് വ​രു​ന്ന രാ​പ്പ​ക​ലു​ക​ൾ തെ​ളി​യി​ക്കുമെന്നും അവർ പറഞ്ഞു.

Read more