യെമനിലെ വാതക, എണ്ണപ്പാടങ്ങളുടെ മുകളില്‍ അമേരിക്കന്‍ ഡ്രോണ്‍; വെടിവെച്ച് വീഴത്തി ഹൂതി വിമതര്‍; വ്യാപക ആക്രമണം അഴിച്ചുവിട്ട് യുഎസ് സൈന്യം

യെമനു മുകളില്‍ പറന്ന അമേരിക്കന്‍ ഡ്രോണിനെ വെടിവെച്ച് വീഴത്തിയതായി അവകാശപ്പെട്ട് ഹൂതി വിമതര്‍. എംക്യു -9 റീപ്പര്‍ ഇനത്തില്‍പ്പെട്ട ഡ്രോണിനെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മരിബ് പ്രവിശ്യയില്‍ വെടിവച്ചിടുകയായിരുന്നുവെന്നു ഹൂതി വക്താവ് യഹ്യ സരീ വ്യക്തമാക്കി. പലസ്തീന്‍ ജനതയുടെ വിജയവും യമന്റെ പ്രതിരോധവും ലക്ഷ്യമിട്ട് സൈനിക നീക്കം തുടരുമെന്നും സരീ വ്യക്തമാക്കി.

ഗാസ യുദ്ധം തുടങ്ങിയശേഷം ഇത്തരം എട്ടാമത്തെ ഡ്രോണ്‍ ആണ് വീഴ്ത്തുന്നതെന്നും വക്താവ് പറഞ്ഞു. ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയെന്ന് യുഎസ് സൈന്യവും സമ്മതിച്ചു. ഇതിനു പിന്നാലെ യുഎസ് സേന യെമനില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടു. വാതക, എണ്ണപ്പാടങ്ങളുള്ള യമന്റെ പ്രധാന മേഖലയാണ് മരിബ്.