വെള്ളിയാഴ്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തേക്കാൾ സുഖം പ്രാപിച്ചവരുടെ എണ്ണത്തിൽ വർദ്ധന റിപ്പോർട്ട് ചെയ്ത് ദക്ഷിണ കൊറിയ. ജനുവരിയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ ഉള്ള റിപ്പോർട്ട്. ദിവസേനയുള്ള കേസുകളുടെ ഇടിവ് കാരണം ചൈനയ്ക്ക് പുറത്ത് ഏഷ്യയിലെ ഏറ്റവും കൂടുതൽ കൊറോണ രേഖപ്പെടുത്തിയ ദക്ഷിണ കൊറിയയിൽ പകർച്ചവ്യാധി മന്ദഗതിയിലായിരിക്കുന്നു എന്ന പ്രതീക്ഷ ഉയർത്തി.
കൊറിയ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (കെസിഡിസി) വെള്ളിയാഴ്ച 110 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. ഒരു ദിവസം മുമ്പ് ഇത് 114 ആയിരുന്നു. ദേശീയ എണ്ണം 7,979 ആയി. അതേസമയം, 177 രോഗികളെ ആശുപത്രികളിൽ നിന്ന് മോചിപ്പിച്ചു.
Read more
ദക്ഷിണ കൊറിയയിലെ ആദ്യരോഗിയെ ജനുവരി 20- ന് സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായാണ് സുഖം പ്രാപിച്ചവരുടെ എണ്ണം വൈറസ് ബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലായത്. ഏഷ്യയിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് കുറയുമെന്ന പ്രതീക്ഷ ഉയർത്തുന്നതാണ് ഏറ്റവും പുതിയ കണക്കുകൾ.