നരേന്ദ്രമോദി യുക്രൈനിലേക്ക്; യുദ്ധവിരാമത്തിനായുള്ള ചര്‍ച്ചകള്‍ക്ക് കാതോര്‍ത്ത് ലോകം; 30 വര്‍ഷത്തിന് ശേഷം രാജ്യത്ത് എത്തുന്ന ആദ്യ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം യുക്രൈയിന്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുടെ ക്ഷണപ്രകാരം 23നാണ് മോദി യുക്രയിനിലെത്തുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചശേഷമുള്ള മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ സന്ദര്‍ശിക്കുന്നത്. നേരത്തെ ജൂലൈയില്‍ അദേഹം റഷ്യ സന്ദര്‍ശിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുതിനുമായി കൂടിക്കാഴ്ച നടത്തുകയും അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി പറഞ്ഞിരുന്നു. യുക്രൈയിന്‍ സന്ദര്‍ശനത്തിനിടെ യുദ്ധവിരാമത്തിനായുള്ള ആഹ്വാനം മോദിയില്‍ നിന്നും ഉണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് ലോകം.

Read more

യുക്രൈയിന് പുറമെ പോളണ്ടും പ്രധാനമന്ത്രി സന്ദര്‍ശിക്കും. നാളെയും മറ്റെന്നാളുമാണ് സന്ദര്‍ശനം. പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്, പ്രസിഡന്റ് ആന്ദ്രെ ദൂദയുമായും മോദി ചര്‍ച്ചകള്‍ നടത്തും.