ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ട് ഗസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 250ലധികം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിലെ ജലവിതരണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം.
ഇന്നും ഗസയിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണമുണ്ടായി. ഇവിടെ നാലുപേര്‍ കൊല്ലപ്പെട്ടു. റഫയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്നുപേരും കൊല്ലപ്പെട്ടു.
Read more
ഒരേസമയം, കരമാര്‍ഗവും വ്യോമമാര്‍ഗവും ആക്രമണം നടത്തുന്നതായി ഇസ്രായേല്‍ സൈനിക വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച്ച ശുജാഇയയില്‍നിന്നു മാത്രം മുക്കാല്‍ ലക്ഷം പേര്‍ കുടിയൊഴിയാന്‍ നിര്‍ബന്ധിതരായെന്ന് യു.എന്‍ വ്യക്തമാക്കി.