ഇസ്രായേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു; ഗാസയില്‍ വംശഹത്യ തുടരുന്നവരുമായി ഇനി ചര്‍ച്ചയുമില്ല; ഭാവിയിലും മാറ്റമുണ്ടാകില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍

ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും രാജ്യം വിച്ഛേദിച്ചതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഗാസയില്‍ വംശഹത്യ തുടരുന്ന ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് അദേഹം പറഞ്ഞു. തന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ഓഫ് തുര്‍ക്കി ഭരണകൂടം ഇസ്രായേലുമായി ബന്ധം തുടരുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഭാവിയിലും ഇതില്‍ മാറ്റമുണ്ടാകില്ലെന്നും എര്‍ദോഗന്‍ പറഞ്ഞു.

കഴിഞ്ഞ മേയില്‍ തുര്‍ക്കി ഇസ്രയേലിനുമേല്‍ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നയതന്ത്ര ബന്ധം തുടര്‍ന്നിരുന്നു. ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ കഴിഞ്ഞ വര്‍ഷം തുര്‍ക്കി തിരിച്ചുവിളിച്ചിരുന്നു.

Read more

ഞങ്ങളുടെ ഭരണസഖ്യം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും. റിപ്പബ്ലിക് ഓഫ് തുര്‍ക്കി എന്ന നിലയിലും അതിന്റെ സര്‍ക്കാറെന്ന നിലയിലും ഞങ്ങള്‍ നിലവില്‍ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.