യു.എസിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ നടന്ന വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 21കാരനായ യുവാവാണ് വെടിവെയ്പ്പ് നടത്തിയത്. വെടിലവെയ്പ്പില്‍ 25 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. വെടിവെയ്പ്പ് നടത്തിയ 21കാരനെ പൊലീസ് ഇറസ്റ്റു ചെയ്തിട്ടുണ്ടെന്നാണ് യുഎസിലെ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.രണ്ടുവയസ്സുള്ള കുട്ടി മുതല്‍ 82 വയസ്സുകാരന്‍ വരെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
Read more
സ്റ്റോറിലേക്ക് എത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെടിയൊച്ച കേട്ട് പലരും പുറത്തേക്കോടി രക്ഷപ്പെട്ടു. എന്നാല്‍ കണ്മുന്നില്‍പ്പെട്ടവര്‍ക്കെല്ലാം നേരേ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.