അരിക്ക് 400 രൂപ; ചിക്കന് 800; പെട്രോളിന് 234 രൂപ; പാക്കിസ്ഥാന്‍ സര്‍ക്കാരിനെ 'കത്തിക്കാന്‍' ജനങ്ങള്‍ തെരുവില്‍; ഇന്ത്യക്കൊപ്പം ചേരണമെന്ന് പ്രതിഷേധക്കാര്‍

വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികള്‍ക്കൊണ്ടും നട്ടം തിരിയുന്ന പാക്കിസ്ഥാനെ വലച്ച് രാജ്യത്ത് ആഭ്യന്തരകലാപം രൂക്ഷമാകുന്നു. ഇന്ത്യക്കൊപ്പം ചേരണമെന്നാവശ്യപ്പെട്ടു പാക് അധീന കാശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ ജനകീയപ്രതിഷേധം കഴിഞ്ഞ ദിവസം ആരംഭിച്ചു. ജനങ്ങള്‍ ഒന്നടങ്കമാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങി ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

പെട്രോളടക്കമുള്ള ഇന്ധനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സബ്‌സിഡി എടുത്തുകളഞ്ഞതോടെ ജനങ്ങള്‍ ഒന്നടങ്കം വലയുകയാണ്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വായ്പ ലഭിക്കാത്തതോടെയാണ് സബ്‌സിഡി പാക്കിസ്ഥാന്‍ നിര്‍ത്തലാക്കിയത്. അതോടെ, പെട്രോള്‍ വില 150 രൂപയില്‍ നിന്ന് 234 രൂപയായി ഉയര്‍ന്നു.

വിദേശനാണ്യകരുതല്‍ ശേഖരവും സര്‍ക്കാരിന്റെ കൈയ്യിലില്ല. ഒന്നര മാസത്തേക്കു കൂടി ഇറക്കുമതിക്ക് കൊടുക്കാനുള്ള പണമേ അതിലുള്ളൂ. വൈദ്യുതി ലാഭിക്കാന്‍ രാത്രി 8.30 ക്ക് കടയടക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈദ്യുതി ചെലവഴിക്കപ്പെടുന്ന ഫാനുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഇനി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ പാക്കിസ്ഥാനില്‍ വിലക്കയറ്റവും അതിരൂക്ഷമാണ്. 24.5 ശതമാനം വിലക്കയറ്റം. ഭക്ഷ്യവിലക്കയറ്റം 56 ശതമാനം. ഗോതമ്പുപൊടി കിലോയ്ക്ക് 140 രൂപ, ചിക്കന്‍ 800 രൂപ, പഞ്ചസാര, അരി, ഭക്ഷ്യഎണ്ണ, എല്ലാത്തിനും 400 രൂപയ്ക്ക് മുകളില്‍.

ഇതോടെയാണ് പാക് അധീന കാശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ ജനകീയപ്രക്ഷോഭം സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.
കാര്‍ഗില്‍ റോഡ് വീണ്ടും തുറക്കണമെന്നും ഇന്ത്യയിലെ ലഡാക്കില്‍ കാര്‍ഗില്‍ ജില്ലയിലുള്ള ബാള്‍ട്ടിസ് ജനതയുമായുള്ള പുനഃസമാഗവും ആവശ്യപ്പെട്ടു ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ നടന്ന വന്‍ റാലിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഗില്‍ജിത് ബാള്‍ട്ടിസ്ഥാനെതിരായ നയങ്ങളാണു പാകിസ്താന്‍ ഭരണകൂടം പിന്തുടരുന്നതെന്നു പാക് അധീന കശ്മീരിന്റെ മുന്‍ പ്രധാനമന്ത്രി രാജ ഫറൂഖ് ഹൈദര്‍ വിമര്‍ശിച്ചു. ഹിമാലന്‍ മേഖലയില്‍ സുരക്ഷാസേനകള്‍ നടത്തുന്ന ഭൂമി കൈയേറ്റം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ, മത, വ്യാപാര സംഘടനകളുടെ കൂട്ടായ്മയായ അവാമി ആക്ഷന്‍ കമ്മിറ്റി പൂഞ്ച് ജില്ലയിലെ ഹാജിറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോഗ്ര ഭരണകാലം മുതല്‍ പ്രദേശത്തെ ജനങ്ങള്‍ താമസിക്കുന്ന ഖല്‍സ ഭൂമിയില്‍ നിന്ന് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ ജനങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് രാജ ഫറൂഖ് ഹൈദര്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.