പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കമായി. പോളണ്ടും, യുക്രെയ്നും സന്ദർശിക്കുന്നതിൻ്റെ ഭാഗമായാണ് മോദി ഇന്നലെ യൂറോപ്പിലെത്തിയത്. പോളണ്ടിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. 45 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്.
ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ആൻഡ്രെജ് ദുഡ, പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. അതേസമയം റഷ്യ-യുക്രൈൻ യുദ്ധഘട്ടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയ പിന്തുണയിലും പ്രധാനമന്ത്രി പ്രസംഗത്തിൽ ഇന്ത്യൻ സമൂഹത്തിന് നന്ദി പറഞ്ഞു. പോളണ്ട് സന്ദർശിച്ച മോദി, വാർസയിലെ ഗുഡ് മഹാരാജ സ്ക്വയർ സന്ദർശിച്ചു. ജാംനഗറിലെ മുൻരാജാവിൻ്റെ സ്മാരകമാണിത്. മഹാരാജാ സ്ക്വയറിന് പുറമെ മറ്റ് രണ്ട് സ്മാരകങ്ങൾ കൂടി അദ്ദേഹം സന്ദർശിച്ചു. പോളണ്ട് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി യുക്രൈനും സന്ദർശിക്കും.
Właśnie wylądowałem w Polsce. Z niecierpliwością wyczekuję kolejnych punktów agendy. Wizyta ta nada rozpędu relacjom indyjsko-polskim i przyniesie korzyści naszym obu narodom. pic.twitter.com/6ewIUel50w
— Narendra Modi (@narendramodi) August 21, 2024
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുവെന്നും ഇത് യുദ്ധത്തിന്റെ കാലമല്ലല്ലെന്നും നരേന്ദ്ര മോഡി പറഞ്ഞു. പ്രശ്ന പരിഹാരത്തിന് സംവാദത്തിലും നയതന്ത്രത്തിലുമാണ് ഇന്ത്യ വിശ്വസിക്കുന്നത്. എല്ലാവരുമായും സംവദിക്കുക, എല്ലാവരുടെയും വളർച്ചയ്ക്കായി സംസാരിക്കുക, എല്ലാവരുടെയും താത്പര്യങ്ങൾക്കായി ചിന്തിക്കുക ഇതാണ് ഇന്നത്തെ ഇന്ത്യ. കൊവിഡ് വന്നപ്പോഴും മനുഷ്യത്വമാണ് ആദ്യമെന്ന് ഇന്ത്യ പറഞ്ഞു. ഞങ്ങൾ ലോകത്താകമാനം 150 ലേറെ രാജ്യങ്ങളിലേക്ക് മരുന്നുകളും വാക്സിനുകളുമയച്ചു. എവിടെയെങ്കിലും ഭൂചലനമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാൽ ഇന്ത്യക്ക് ആദ്യം മനുഷ്വത്വം എന്ന ഒന്നേ ഉള്ളുവെന്നും മോദി വ്യക്തമാക്കി.