റഷ്യന്‍ ഭരണാധികാരി വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ എതിര്‍ക്കുകയും ചെയ്ത സെലിബ്രിറ്റി ഷെഫ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. പുടിന്റെ കടുത്ത വിമര്‍ശകനായ അലക്സി സിമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റഷ്യയിലെ സെലിബ്രിറ്റി ഷെഫ് ആയിരുന്നു അലക്‌സി.
സെര്‍ബിയയിലാണ് അലക്‌സി സിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ അലക്‌സി റഷ്യയില്‍ നിന്ന് ബ്രിട്ടണിലേക്ക് താമസം മാറിയിരുന്നു. ബെല്‍ഗ്രേഡിലെ ഒരു ഹോട്ടല്‍ മുറിയിലാണ് സിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നാണ് അലക്‌സി ബ്രിട്ടണിലേക്ക് കുടിയേറിയത്.
തന്റെ പുസ്തകത്തിന്റെ പ്രചാരണാര്‍ത്ഥമാണ് അലക്‌സി സെര്‍ബിയയിലെത്തിയത്. നേരത്തെ അലക്‌സി യുദ്ധവിരുദ്ധ ഗാനം ആലപിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുടിന്റെ കടുത്ത വിമര്‍ശകനായിരുന്നു അലക്‌സി. എന്നാല്‍ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Read more
സിമിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ലെന്നും പോസ്റ്റ്മോര്‍ട്ടവും ടോക്‌സിക്കോളജി റിപ്പോര്‍ട്ടും നടന്നുകൊണ്ടിരിക്കുകയാണെന്നും സെര്‍ബിയന്‍ അധികൃതര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ.