എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വിലപിടിപ്പുള്ള രത്‌നങ്ങള്‍ ഒളിപ്പിച്ചത് ബിസ്‌കറ്റ് ടിന്നില്‍

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വിലപിടിപ്പുള്ള രത്‌നങ്ങള്‍ രണ്ടാം ലോകയുദ്ധ കാലത്ത് ഒളിപ്പിച്ചത് ബിസ്‌കറ്റ് ടിന്നില്‍. വിലപിടിപ്പുള്ള രത്‌നങ്ങള്‍ നാസികള്‍ പിടിച്ചെടുക്കുന്നത് ഒഴിവാക്കാനാണ് എലിസബത്ത് രാജ്ഞിയുടെ പിതാവ് ജോര്‍ജ് ആറാമന്റെ അറിവോടെ ഒളിപ്പിച്ചത്.

1937ല്‍ നിര്‍മിച്ച കിരീടം വിശേഷാവസരങ്ങളില്‍ മാത്രമെ എലിസബത്ത് രാഞ്ജി ധരിക്കാറുള്ളു. 2868 രത്‌നങ്ങളുള്ള കിരീടം ജോര്‍ജ് ആറാമന്‍ രാജാവാണ് നിര്‍മിച്ചത്. കിരീടത്തില്‍ രത്‌നങ്ങള്‍ ഒളിപ്പിച്ച കാര്യം രാഞ്ജിക്ക് അറിയില്ലായിരുന്നു. ജോര്‍ജ് രാജാവ് മേരി രാഞ്ജിയ്ക്ക് എഴുതിയ കത്തിലെ വിവരങ്ങളില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്.

രാജകുടുംബത്തിലെ പുരാതന വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ ഒലിവര്‍ ഉര്‍ഖുഹാര്‍ട്ടാ ഇര്‍വിനാണ് ഇത് സംബന്ധിച്ച് ജോര്‍ജ്ജ് ആറാമന്‍ എഴുതിയ കത്ത് കണ്ടെത്തിയത്. വിന്‍ഡ്‌സര്‍ കാസിലിലെ രഹസ്യ ഇടനാഴിയിലാണ് ഇവ ഒളിപ്പിച്ചതെന്ന് ഞായറാഴ്ച പുറത്തിറങ്ങിയ ബി.ബി.സി ഡോക്യുമന്റെറി പറയുന്നു.