പ്രവാചകനെതിരായ ബിജെപി മുന്‍ ദേശീയ വക്താവ് നുപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തെ അപലപിച്ച് യുഎഇയും ജോര്‍ദാനും. വിവാദ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ധാര്‍മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കു വിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും തള്ളിക്കളയണം. സഹിഷ്ണുതയുടെയും മാനവിക സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണ്.
വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഏതു തരം പ്രവര്‍ത്തനങ്ങള്‍ തടയാനും നടപടിയുണ്ടാകണമെന്നും യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
തീവ്രവാദവും വിദ്വേഷവും വളര്‍ത്തുന്ന പ്രവര്‍ത്തിയാണിതെന്നാണ് ജോര്‍ദാന്റെ പ്രതികരണം. നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തത് ശരിയായ സമയത്താണെന്നും ജോര്‍ദാന്‍ പ്രതികരിച്ചു.
Read more
പ്രവാചകനെതിരായ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് അറബ് ലീഗും, സൗദി അറേബ്യയും, ഇറാനും, പാകിസ്ഥാനും, ഒമാന്‍ എന്നീ രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു.