ഇന്ത്യയില്‍ അഭയം തേടിയ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി നീട്ടി നല്‍കി ഇന്ത്യ. ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാന്‍ സമ്മര്‍ദ്ദമുയരുന്നതിന് പിന്നാലെയാണ് രാജ്യം വിസ കാലാവധി നീട്ടി നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റ് 5ന് ആയിരുന്നു ഹസീന ഇന്ത്യയിലെത്തിയത്.
ഹസീന ഉള്‍പ്പെടെ 96 പേരുടെ പാസ്‌പോര്‍ട്ട് പുനസ്ഥാപിച്ചതായി ബംഗ്ലാദേശില്‍ അധികാരത്തിലേറിയ ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹസീനയുടെ വിസ കാലാവധി നീട്ടി നല്‍കിയത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം കൊടുംപിരി കൊണ്ടതിന് പിന്നാലെ ആയരിന്നു 16 വര്‍ഷത്തെ അവാമി ലീഗിന്റെ ഭരണം ബംഗ്ലാദേശില്‍ അവസാനിച്ചത്.
Read more
ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ ഹസീനയ്ക്ക് അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു. ഹസീനയുടെ പേരില്‍ മൂന്നുകേസുകളാണ് അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ എടുത്തിട്ടുള്ളത്.