പാക്കിസ്ഥാനിലെ ക്വറ്റയിൽ ചാവേർ സ്ഫോടനം; പൊലീസുകാരടക്കം ആറ് മരണം

പാ​ക്കി​സ്ഥാ​നി​ലെ ബലൂച് പ്രവിശ്യയിൽ ക്വ​റ്റ ന​ഗ​ര​ത്തി​ലുണ്ടായ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ25 ഓളം പേ​ർ​ക്കു പ​രു​ക്കേ​റ്റു. ബ​ലൂ​ചി​സ്ഥാ​ൻ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ന് 300 മീ​റ്റ​ർ അ​ക​ലെ​യു​ള്ള തി​ര​ക്കേ​റി​യ തെ​രു​വി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

അതീവ സുരക്ഷാമേഖലയിൽ‌ പൊലീസ് ട്രക്ക് ലക്ഷ്യമാക്കി നടന്ന ചാവേറാക്രമണത്തില്‍ 25ഓളം പേർക്ക് പരുക്കേറ്റു. സ്ഫോടക വസ്തുക്കള്‍ ധരിച്ച ഭീകരൻ ട്രക്കിനുനേരെ നടന്നുവന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ പൊലീസുകാരാണ്. ‌

പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കു​ന്ന​തി​നാ​ൽ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ലു​ണ്ടാ​യി​രു​ന്നു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത.

Read more

തെ​ഹ്രി​ക്-​ഇ-​താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു. ബലൂച് പ്രവിശ്യാ മുഖ്യമന്ത്രി സനവുല്ല സെഹ്റി രാജിവച്ചതിന് പിന്നാലെയാണ് പ്രദേശത്ത് ചാവേറാക്രമണമുണ്ടാകുന്നത്.