സന്തോഷ് ട്രോഫി: പുതുവത്സര ദിനത്തിൽ കേരളത്തിന് നിരാശ; ഇഞ്ചുറി ടൈമിലെ ഒരു ഗോളിന്റെ മികവിൽ ബംഗാൾ ചാമ്പ്യൻസ്

ഇഞ്ചുറി ടൈമിൽ റോബി ഹൻസ്ദ നേടിയ നിർണ്ണായക ഗോളിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ കിരീടം സ്വന്തമാക്കി. 78 തവണ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ 33-ാം കിരീടമാണ് ബം​ഗാളിന്റെത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ നിശ്ചിത സമയത്തും ഗോൾ രഹിതമായി മുന്നോട്ട് പോയതിന് ശേഷമായിരുന്നു കേരളത്തിന്റെ നിർഭാഗ്യമായി ബംഗാളിന്റെ ഇഞ്ചുറി ടൈം ഗോൾ പിറന്നത്.

ഞായറാഴ്ച ഹൈദരാബാദിൽ നടന്ന സന്തോഷ് ട്രോഫിയുടെ സെമി ഫൈനലിൽ കേരളം മണിപ്പൂരിനെ 5-1 ന് തകർത്ത് ആയിരുന്നു ഫൈനൽ ഉറപ്പിച്ചത്. സെമിയിൽ സർവീസസിനെ 4-2ന് പരാജയപ്പെടുത്തിയാണ് ബംഗാൾ ഫൈനലിൽ എത്തിയത്.