പറന്നുയർന്ന വിമാനത്തിന്റെ വാതിൽ ഇളകി തെറിച്ചു; അടിയന്തര ലാൻഡിങ് നടത്തി അലാസ്ക എയർലൈൻസ്

പറന്നുയർന്ന ഉടൻ വിമാനത്തിന്റെ വാതിൽ ഇളകി തെറിച്ചതോടെ അടിയന്തര ലാൻഡിങ് നടത്തി അലാസ്ക എയർലൈൻസ്. യുഎസിലെ പോർട്ട്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എയർലൈൻസിന്റെ 737-9 MAX ബോയിംഗ് വിമാനത്തിന്റെ വാതിലാണ് ഉയർന്നു പൊങ്ങി നിമിഷങ്ങൾക്കുള്ളിൽ വലിയ ശബ്ദത്തോടെ ഇളകി തെറിച്ചത്.

സംഭവത്തിൻ്റെ ഞെട്ടിക്കുന്ന ചിത്രങ്ങൾ യാത്രക്കാർ പങ്കുവച്ചിട്ടുണ്ട്. വിമാനത്തിന്റെ പിൻഭാഗത്തെ മിഡ് ക്യാബിൻ എക്സിറ്റ് ഡോർ ആണ് ഊരിത്തെറിച്ചത്. 16,000 അടിയിലെത്തിയപ്പോൾ വിമാനത്തിൻ്റെ വലിയ ശബ്ദത്തോടെ വാതിൽ ഇളകി തെറിക്കുകയായിരുന്നു. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് എയർലൈൻ പ്രതികരിച്ചു.