4 വര്‍ഷം മുന്‍പുള്ള ട്വീറ്റ് പുലിവാലായി: മോഡല്‍ ലൊറേല്‍ പരസ്യത്തില്‍നിന്ന് പിന്മാറി

കേശസംരക്ഷണ ഉത്പന്നത്തിന്റെ പരസ്യത്തില്‍ ഹിജാബണിഞ്ഞ് പ്രത്യക്ഷപ്പെട്ട മോഡല്‍ വിവാദത്തെ തുടര്‍ന്ന് പരസ്യത്തില്‍ നിന്ന് പിന്‍വാങ്ങി. കേശസംരക്ഷണ ഉത്പന്നമായ ലോറിയലിന്റെ പരസ്യത്തില്‍ ഹിജാബണിഞ്ഞ് അഭിനയിച്ച് ചരിത്രമായി മാറിയ അമിന ഖാനെന്ന മോഡലാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പിട്ട ട്വീറ്റ് വിവാദമായത് കാരണം പരസ്യത്തില്‍ നിന്നും പിന്‍മാറിയത്. 2014ല്‍ ഇസ്രായേലിനെതിരായി ട്വിറ്ററിലിട്ട പോസ്റ്റാണ് അമിനക്ക് വിനയായത്.

ഒരു ബ്രിട്ടീഷ് ബ്ലോഗറാണ് അമിന പരസ്യത്തില്‍ ഉള്‍പ്പെട്ട കാര്യം പുറത്ത് വിട്ടത്. ഇതിനെ തുടര്‍ന്ന് അമിന നാല് വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ പേരില്‍ വിവാദങ്ങള്‍ പൊട്ടിപുറപ്പെടുകയായിരുന്നു. ഇസ്രയേലിലടക്കം ഉപഭോകാതാക്കളുള്ള ലോറിയല്‍ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് അമിന പരസ്യത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

2014ല്‍ താനിട്ട ട്വീറ്റിന്റെ ഉള്ളടക്കം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായി അമിന ഇന്‍സറ്റാഗ്രാമില്‍ കുറിച്ചു. എല്ലാവരും തുല്ല്യരാണ് എന്ന വിശ്വസിക്കുന്നയാളാണ താനെന്നും തന്റെ നിലപാടുകള്‍ക്ക വിരുദ്ധമാണെന്ന തോന്നിയതിനാല്‍ ട്വീറ്റ് ഡിലീറ്റ ചെയതെന്നും അമിന അറിയിച്ചു. ഇപ്പോഴുള്ള വിവാദങ്ങള്‍ പരസ്യം ഉള്‍കൊള്ളുന്ന സന്ദേശത്തെയും അതിന്റെ നല്ല വശത്തെയും ബാധിക്കുന്നതിനാല്‍ കാമ്പയിനില്‍ നിന്നും പിന്‍വാങ്ങുന്നതായും അമിന വ്യകതമാക്കി.

കേശസംരക്ഷണ ഉത്പന്നത്തിന്റെ പരസ്യത്തില്‍ ഹിജാബണിഞ്ഞ് പ്രത്യക്ഷപ്പെട്ട അമിനയെ വാഴ്ത്തി നിരവധിപേര്‍ രംഗത്ത് വന്നിരുന്നു. ചരിത്രപരമായ വിപ്ലവമെന്നാണ് സാമൂഹ്യമാധ്യമങ്ങള്‍ പരസ്യത്തെ വിശേഷിപ്പിച്ചത്. ഹിജാബിനുള്ളിലായാലും കേശ സംരക്ഷണം പ്രധാനമാണെന്ന് പറയുന്ന ലോറിയലിന്റെ പരസ്യവും ഏറെ ശ്രദ്ധ നേടിയിരുന്നു.