രണ്ട് ബംഗ്ലാദേശ് നയതന്ത്രജ്ഞരെ പുറത്താക്കി; ഇടക്കാല സര്‍ക്കാരിന്റെ നടപടി കാലാവധി അവസാനിക്കും മുന്‍പ്

ആഭ്യന്തര കലാപത്തിന് പിന്നാലെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച ബംഗ്ലാദേശ് ഇന്ത്യയിലെ രണ്ട് ബംഗ്ലാദേശ് നയതന്ത്രജ്ഞരെ പുറത്താക്കി. ഷബാന്‍ മഹ്‌മൂദ്, രഞ്ജന്‍ സേന്‍ എന്നിവരെയാണ് ഇടക്കാല സര്‍ക്കാര്‍ ഉത്തരവിറക്കി പുറത്താക്കിയത്. ഓഗസ്റ്റ് 17ന് പുറത്തിറക്കിയ ഉത്തരവിലൂടെയായിരുന്നു ഇരുവരെയും ഇടക്കാല സര്‍ക്കാര്‍ പുറത്താക്കിയത്.

കാലാവധി അവസാനിക്കുന്നതിന് മുന്‍പാണ് ഇരുവരെയും പുറത്താക്കിയിരിക്കുന്നത്. 2026വരെയാണ് രഞ്ജന്‍ സേനന്റെ കാലാവധി. ഷബാന്‍ മഹ്‌മൂദിന്റെ കാലാവധിയും അവസാനിച്ചിട്ടില്ല. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യ അഭയം നല്‍കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതായാണ് വിലയിരുത്തല്‍.

Read more

ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ സംവരണം നിറുത്തലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ആരംഭിച്ചത്. തുടര്‍ന്ന് പ്രക്ഷോഭം സംഘര്‍ഷത്തിലേക്കും ആഭ്യന്തര കലാപത്തിലേക്കും വഴിമാറിയതോടെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഭൂരിഭാഗം ജീവനക്കാരെയും നയതന്ത്രരുടെ കുടുംബങ്ങളെയും ഇന്ത്യ തിരിച്ചു വിളിച്ചിരുന്നു.