ഇടവേളയ്ക്ക് ശേഷം യുക്രെയ്‌നിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്‌നിലെ തുറമുഖ നഗരമായ ഒഡെസയിലേക്ക് നിരന്തര മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ ഹീനമായ നടപടിയെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലന്‍സ്‌കി പറഞ്ഞു.
റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ആംബുലന്‍സുകളും ഗ്യാസ് പൈപ്പലൈനുകളും ഉള്ള മേഖലകളിലാണ് റഷ്യന്‍ വ്യോമാക്രമണം ഉണ്ടായെന്നും 20 പേര്‍ മരിക്കുകയും രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read more
2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയന്‍ ഉപദ്വീപില്‍ നിന്ന് ഇസ്‌കന്ദര്‍ മിസൈലുകളാണ് മോസ്‌കോ ഒഡെസയെ ലക്ഷ്യമാക്കിയതെന്ന് സിറ്റി അധികൃതര്‍ പറഞ്ഞു. ഇരിടവേളയ്ക്ക് ശേഷം റഷ്യ ഒരു ദിവസം നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇത്.