ഹമാസ് നേതാവ് യഹ്യ സിൻവാറിൻ്റെ മൃതദേഹത്തിന് എന്തു സംഭവിക്കും?

ഹമാസ് നേതാവ് യഹ്യ സിൻവാറിൻ്റെ മരണം വ്യാഴാഴ്ച ഇസ്രായേൽ അധികൃതർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മൃതദേഹം എവിടെയാണെന്നും ഭാവിയിൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചും ചോദ്യങ്ങൾ അവശേഷിക്കുന്നു. തെക്കൻ ഗാസയിൽ വെടിയേറ്റാണ് സിൻവാർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേലിൻ്റെ നാഷണൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ചെൻ കുഗൽ വെള്ളിയാഴ്ച ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിന് മേൽനോട്ടം വഹിച്ച ഡോ. കുഗൽ അത് പൂർത്തിയാക്കിയ ശേഷം, സിൻവാറിൻ്റെ മൃതദേഹം ഇസ്രായേൽ സൈന്യത്തിന് കൈമാറിയെന്നും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയില്ലയെന്നും പറഞ്ഞു. ഇസ്രായേലിൽ ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിലോ അതിനുശേഷമോ കൊല്ലപ്പെട്ട ബന്ദികളുടെ കൈമാറ്റത്തിൽ അവ ഉപയോഗിക്കാമെന്ന പ്രതീക്ഷയിൽ ഇസ്രായേൽ പലപ്പോഴും ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൈവശം വെക്കാറുണ്ട്. സിൻവാറിൻ്റെ മൃതദേഹം കൈവശം വെക്കുമോ, ഹമാസിന് വിട്ടുകൊടുക്കുമോ അതോ മറ്റെന്തെങ്കിലും രീതിയിൽ സംസ്‌കരിക്കുമോ എന്ന് കണ്ടറിയണം.

ഒരു കൈമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ വിദഗ്ധർ പറഞ്ഞത് ഇസ്രായേൽ ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ മൃതദേഹം ഒരു ആരാധനാലയമായി മാറാവുന്ന സ്ഥലത്ത് അടക്കം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാൻ സാധ്യതയില്ല എന്നാണ്. “അജ്ഞാതമായ ഒരു സ്ഥലത്ത് രഹസ്യമായി മാന്യമായ ശവസംസ്‌കാരം നടക്കുമെന്നാണ് ഞാൻ കരുതുന്നത്.” വാഷിംഗ്ടണിലെ സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസിലെ മിഡിൽ ഈസ്റ്റ് പ്രോഗ്രാമിൻ്റെ ഡയറക്ടർ ജോൺ ബി ആൾട്ടർമാൻ പറഞ്ഞു.

മരിച്ച് 24-നും 36-നും ഇടയിലാണ് സിൻവാറിൻ്റെ പോസ്റ്റ്‌മോർട്ടം നടന്നതെന്ന് ഡോ. കുഗൽ കണക്കാക്കുന്നു. എന്നാൽ കൃത്യമായ സമയം വ്യക്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സിൻവാറിനെ ഒരു രക്തസാക്ഷിയായി പലസ്തീൻ പ്രദേശങ്ങളിൽ തന്നെ സംസ്‌കരിച്ചുവെന്ന് അവകാശപ്പെടാൻ തൻ്റെ അനുയായികൾക്ക് ശ്രമിക്കുന്ന ഒരു സാഹചര്യം ഒഴിവാക്കാൻ ഇസ്രായേലികൾ ആഗ്രഹിക്കുന്നു.

ജൂലൈ അവസാനം ഇറാനിൽ വെച്ച് ഹമാസിൻ്റെ നേതാവ് ഇസ്മായിൽ ഹനിയയെ വധിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ മൃതദേഹം ഇസ്രായേലികൾ കസ്റ്റഡിയിൽ എടുത്തിരുന്നില്ല. ഖത്തറിൻ്റെ തലസ്ഥാന നഗരമായ ദോഹയിൽ ഹനിയയെ സംസ്‌കരിച്ചു. അവിടെ നൂറുകണക്കിന് ആളുകൾ തെരുവുകളിൽ നിരനിരയായി അദ്ദേഹത്തിൻ്റെ മൃതദേഹം വഹിച്ചു ഫലസ്തീനിയൻ പതാകയിൽ പൊതിഞ്ഞ് തെരുവുകളിലൂടെ കടന്നുപോയി.