ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം പടക്കം പൊട്ടിച്ചു, പാര്‍ട്ടികള്‍ നടത്തിയും ആഘോഷിച്ച് ഒരു വിഭാഗം ജനങ്ങള്‍. മരണാനന്തര കര്‍മങ്ങള്‍ നടന്ന ഇന്നും ഫ്‌ളാറ്റുകളില്‍ മദ്യപാന പാര്‍ട്ടികള്‍ അടക്കം സംഘടിപ്പിച്ചിരുന്നു.
കടുത്ത യാഥാസ്ഥിതിക ഭരണാധികാരിയെന്ന നിലയിലും പരമോന്നത നേതാവ് ഖമനെയ്യിയുടെ ആജ്ഞ അതേപടി നടപ്പാക്കുന്നയാളെന്നുമുള്ള കുപ്രസിദ്ധി അവശേഷിപ്പിച്ചാണ് ഇബ്രാഹിം റെയ്സി എന്നാണ് ആഘോഷിക്കുന്ന ജനങ്ങള്‍ പറയുന്നത്.
റെയ്സിയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നിരവധി ഇറേനിയന്‍ പൗരന്മാരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതിലേറെയും സ്ത്രീകളാണ്. ഇതില്‍ മെര്‍സെദ് ഷാഹിന്‍കര്‍, സിമ മൊറാദ്ബെയ്ജി എന്നിവര്‍ ചിരിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
2022 സെപ്റ്റംബറില്‍ തട്ടമിടാതെ നടന്നതിന് മഹ്സ അമിനി എന്ന പെണ്‍കുട്ടിയെ മതപോലീസ് അറസ്റ്റ് ചെയ്തു ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിനെത്തുടര്‍ന്നുള്ള ജനകീയ പ്രതിഷേധത്തില്‍ സൈന്യത്തിന്റെ വെടിയേറ്റ് കാഴ്ചശക്തി നഷ്ടപ്പെട്ടയാളാണു മെര്‍സെദ് . സിമ മൊറാദ് ബെയ്ജിക്കാകട്ടെ സൈന്യത്തിന്റെ വെടിവയ്പില്‍ ഇടതുകൈ നഷ്ടമായി.
ഇറാന്‍-ഇറാക്ക് യുദ്ധത്തിലെ ആയിരക്കണക്കിന് രാഷ്ട്രീയത്തടവുകാരെ വധശിക്ഷയ്ക്കു വിധിക്കാന്‍ കൂട്ടുനിന്ന പ്രമുഖനെന്ന നിലയില്‍ ബുച്ചര്‍ ഓഫ് ടെഹ്റാന്‍ (ടെഹ്റാനിലെ കശാപ്പുകാരന്‍) എന്ന ദുഷ്‌പേരും റെയ്സിക്കുണ്ടായിരുന്നു.
റെയ്സിയുടെ കടുത്ത നിലപാട് മൂലം 5000ത്തോളം പേര്‍ വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ മൃതദേഹം അജ്ഞാതകേന്ദ്രങ്ങളില്‍ സംസ്‌കരിച്ചെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കടുത്ത യാഥാസ്ഥിതികനായ ഇബ്രാഹിം റെയ്സി 2022ല്‍ അധികാരമേറ്റയുടന്‍ ഹിജാബ്, സ്ത്രീകളുടെ പവിത്രത തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ക്കശമാക്കി. ഇതു സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെടുന്നതിലേക്കു വഴിവച്ചിരുന്നു. ഇതാണ് ബിക്കിനിയിട്ടും മദ്യപിച്ചും സ്ത്രീകളടക്കമുള്ളവര്‍ പ്രസിഡന്റിന്റെ മരണവും മരണാന്തര ചടങ്ങുകളും ഇറാന്‍ ജനത ആഘോഷിക്കാന്‍ കാരണം.
റെയ്‌സിയുടെ കാലത്താണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരിച്ച് ആണവായുധ നിര്‍മാണത്തിന്റെ വക്കോളമെത്തിയത്. പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള സംഘര്‍ഷത്തിലേക്കു നയിച്ചിരുന്നു ഈ നടപടി. യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് ബോംബ് വാഹക ഡ്രോണുകള്‍ നല്‍കിയതും പടിഞ്ഞാറിനെ ചൊടിപ്പിച്ചിരുന്നു
സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച, സ്ത്രീകളോടുള്ള വിവേചനം തുടങ്ങിയവയ്‌ക്കെതിരേ രാജ്യത്തുയരുന്ന അസംതൃപ്തിക്കൊപ്പം ഇസ്രയേലുമായുള്ള സംഘര്‍ഷം കൂടി ഇറാനെ വരിഞ്ഞുമുറുക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ അപ്രതീക്ഷിത അന്ത്യം.
ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് നടന്ന 2021ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് റെയ്‌സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 2019 മുതല്‍ 2021 വരെ ഇറാനിലെ മതകോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. രക്തരൂഷിതമായ ഇറാന്‍- ഇറാഖ് യുദ്ധത്തിനൊടുവില്‍ ആയിരക്കണക്കിനു രാഷ്ട്രീയത്തടവുകാരെ കൂട്ടത്തോടെ കൊന്നൊടുക്കിയതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു റെയ്‌സി. ഇതിന്റെ പേരില്‍ യുഎസ്, റെയ്‌സിക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുകയുമുണ്ടായി.
Read more
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് പിടികൂടെയ മഹ്‌സ അമിനിയെന്ന യുവതി കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നു രാജ്യത്തുയര്‍ന്ന പ്രക്ഷോഭത്തിനെതിരേ റെയ്‌സി സ്വീകരിച്ച സമീപനവും രാജ്യാന്തര തലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പ്രക്ഷോഭത്തിനിറങ്ങിയ 500ലധികം പേരെ രക്ഷാസേന കൊലപ്പെടുത്തി. 22000 പേരെ തടവിലാക്കിയിരുന്നു. മഹ്‌സ അമിനി പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതാണെന്ന് പിന്നീട് യുഎന്‍ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയതും റെയ്‌സിക്ക് തിരിച്ചടിയായിരുന്നു.