ആഗോളതലത്തിൽ അസംസ്കൃത എണ്ണവിലയിൽ ഇടിവ്. നിരക്കിൽ ഇന്ന് മൂന്നു ശതമാനമാണ് ഇടിവ്. എണ്ണവില ബാരലിന് 2.93 ഡോളറാണ് കുറഞ്ഞത്. ഇതോടെ അസംസ്കൃത എണ്ണവില ബാരലിന് 87.81 ഡോളറിലേക്ക് കൂപ്പുകുത്തി.
പ്രധാന സമ്പദ്ഘടനകൾ മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ വിപണിയിൽ ആവശ്യകത കുറഞ്ഞതാണ് എണ്ണക്ക് തിരിച്ചടിയായത്. ആഗോള സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതിൻെറ വ്യക്തമായ സൂചനയായാണ് വിലയിടിവ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓഹരി വിപണികളിലും തകർച്ച പ്രകടമാണ്. എണ്ണവില വീണ്ടും കുറയാനാണ് സാധ്യതയെന്ന് സാമ്പത്തിക കേന്ദ്രങ്ങൾ വിലയിരുത്തുന്നു. യു.എസ് ഫെഡറൽ പലിശനിരക്കിൽ കഴിഞ്ഞ ദിവസം വർധന വരുത്തിയതും മാന്ദ്യത്തെ കുറിച്ച ആശങ്ക വർധിപ്പിച്ചു.
Read more
ഇതിനു പിന്നാലെ ഗൾഫ് സെൻട്രൽ ബാങ്കുകളും പലിശനിരക്കിൽ മാറ്റം വരുത്തി. ഇന്ത്യൻ രൂപ ഉൾപ്പെടെ ഏഷ്യൻ കറൻസികളുടെ മൂല്യവും ഇടിഞ്ഞു.