രാഹുല്‍ ഗാന്ധി ബഹ്‌റൈനില്‍, അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം

ഏകദിന സന്ദര്‍ശനത്തിനു വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദമേറ്റ ശേഷം സന്ദര്‍ശനം നടത്തുന്ന ആദ്യ വിദേശ രാജ്യമാണ് ബഹ്‌റൈന്‍.

രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയും. ഇന്ത്യന്‍ വംശജരായ ബിസിനസുകാരും രാഷ്ട്രീയ നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച്ച നടത്തും.

ഇതു കൂടാതെ ബഹറൈന്‍ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖാലിഫയുമായും രാഹുല്‍ ഗാന്ധി ചര്‍ച നടത്തും. ബഹ്റൈനിലേയ്ക്കു യാത്ര തിരിക്കും മുമ്പ് വിദേശത്തുള്ള ഇന്ത്യക്കാര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു. ട്വീറ്റിലായിരുന്നു രാഹുലിന്റെ അഭിപ്രായ പ്രകടനം.