നോര്‍ക്കയില്‍ പേരു ചേര്‍ത്ത പ്രവാസികള്‍ അഞ്ചു ലക്ഷം കവിഞ്ഞു; മുന്നില്‍ മലപ്പുറം ജില്ല

കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലേക്ക് മടങ്ങാനായി നോര്‍ക്കയില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 5,000,59 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇയി സൗദി അറേബ്യയില്‍ നിന്നാണ്.

മടക്കയാത്രയ്‌ക്ക് ഒരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 63,839 പേരാണ് ഇന്നു വരെ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ കോഴിക്കോട് ജില്ലകളിലുള്ള നാല്‍പത്തി ഏഴായിരത്തിലധികം പേരും കണ്ണൂരില്‍ നിന്നുള്ള 42754 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നോര്‍ക്ക തുടരുകയാണ്. ഏപ്രില്‍ 26- നാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനും എംബസികള്‍ക്കും കൈമാറും.